ഹാഷിം പെരുമ്പാവൂർ പ്രവാസി ലീഗൽ സെൽ ഇൻറർനാഷനൽ കോഓഡിനേറ്റർ
text_fieldsഹാഷിം
പെരുമ്പാവൂർ
റിയാദ്: പ്രവാസി ലീഗൽ സെൽ ഇൻറർനാഷനൽ കോഓഡിനേറ്ററായി സാമൂഹിക പ്രവർത്തകൻ ഹാഷിം പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു. സൗദി അറേബ്യ ടൊയോട്ട ബാബ്ഗിയിലെ ജീവനക്കാരനായ ഹാഷിം, പ്രവാസി ലീഗൽ സെല്ലിന്റെ എറണാകുളം ജില്ല കോഓഡിനേറ്ററായിരുന്നു. പി.എൽ.സിയുടെ കേരള ചാപ്റ്ററിനു കീഴിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തെ സംബന്ധിച്ചിടത്തോളം മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. പ്രവാസികൾക്കുവേണ്ടി ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളുമായി സജീവ ഇടപെടലുകൾ നടത്തിവരുന്നു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെല്ലിനൊപ്പം ഹാഷിമിെൻറ എല്ലാ ഭാവിപ്രവർത്തനങ്ങൾക്കും ആശംസകൾ നേരുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ) പറഞ്ഞു.

