റിയാദ്: പാലക്കാട് ചേർപ്പുളശ്ശേരി കിളിയങ്കൽ സ്വദേശി ഹസൈനാർ എന്ന മച്ചാൻ (62) ഹൃദയാഘാതം മൂലം മരിച്ചു. 30 വർഷമായി ഹുത്ത സുദൈറിലും മറ്റും ബഖാലകളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് ചൊവ്വാഴ്ച്ച രാവിലെ ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
പിതാവ്: പരേതനായ ഉണ്ണീൻ കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈഫുന്നീസ. മക്കൾ: ഷമാന, ഹന.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹുത്ത സുദൈർ കെ.എം.സി.സി നേതാക്കളും സുഹൃത്ത് ജലീലും രംഗത്തുണ്ട്.