ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള' മെഗാ ഷോ പ്രവേശന ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈനിലും
text_fieldsജിദ്ദ: അതിരുകളില്ലാത്ത മാനവികതയുടെയും ഒരുമയുടെയും ആഘോഷമായി ഈ മാസം 24 ന് ജിദ്ദയിലെ ഇക്വസ്ട്രിയന്‍ സ്റ്റേഡിയത്തിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംഘടിപ്പിച്ചിരിക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോക്കുള്ള പ്രവേശന ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈനിലും ലഭ്യമാണ്. https://hayak.to/en/event/harmonious-kerala/ എന്ന ലിങ്ക് വഴി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രവേശന ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാവുന്നതാണ്.
ജിദ്ദ, മക്ക, മദീന, യാംബു എന്നിവിടങ്ങളിൽ വിവിധ ഷോപ്പുകളിലും തെരഞ്ഞെടുത്ത വ്യക്തികളിലും ടിക്കറ്റുകൾ ലഭ്യമാണ്. ഇവരിൽ നിന്നും നേരിട്ട് വാങ്ങാൻ സാധിക്കാത്ത വിദൂരത്തുള്ളവർക്ക് ഓൺലൈൻ വഴി ടിക്കറ്റുകൾ കരസ്ഥമാക്കാം. ജിദ്ദയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ആവശ്യാനുസരണം മെഗാ ഷോ നടക്കുന്ന നഗരിയിലേക്ക് സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രിയതാരം ടോവിനോ തോമസ് മുഖ്യാഥിതിയായെത്തുന്ന മെഗാ സംഗീത-കലാവിരുന്നിൽ ഗായിക സിതാര, ഗായകൻ കണ്ണൂർ ശരീഫ് തുടങ്ങി 30 ഓളം കലാകാരന്മാരാണ് അണിനിരക്കുന്നത്. ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 0504507422 എന്ന നമ്പറിലും മറ്റു അന്വേഷണങ്ങൾക്ക് 0559280320, 0553825662 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

