‘ഹാർമോണിയസ് കേരള’; മെഗാ ഷോ പിന്തുണച്ചവർക്ക് ആദരം
text_fieldsഡോ. ജംഷിദ് അഹമ്മദ് (അബീർ ഗ്രൂപ്), എ.വി. ഷമീർ (അക്ബർ ഗ്രൂപ്)
ജിദ്ദ: മാനവികതയുടെ മഹദ് സന്ദേശമുയർത്തി ജിദ്ദയിൽ 'ഗൾഫ് മാധ്യമ'വും 'മീഫ്രണ്ട്' ആപ്പും സംയുക്തമായി സംഘടിപ്പിച്ച 'ഹാർമോണിയസ് കേരള' മെഗാ ഷോക്കുവേണ്ടി വിവിധ മേഖലകളിൽ സഹകരിച്ച പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളെയും ഷോയുടെ വേദിയിൽ ആദരിച്ചു. പ്രിയതാരം ടൊവിനോ തോമസ് ഇവർക്കുള്ള പ്രത്യേക ഉപഹാരങ്ങൾ വിതരണം ചെയ്തു.
റഷീദ് ബാബു (വെർജിൻ മൊബൈൽ), ഉസ്മാൻ (അൽഹാസ്മി ഇന്റർനാഷനൽ)
റിൽസ് മുസ്തഫ (ജിദ്ദ റീജനൽ മാനേജർ, ലുലു ഹൈപ്പർമാർക്കറ്റ്), വി.പി. മുഹമ്മദലി (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ജിദ്ദ നാഷനൽ ആശുപത്രി), എം.എ. മെഹബൂബ് (മാനേജിങ് ഡയറക്ടർ, സെക്യൂറ സെന്റർ), ഡോ. ജംഷിദ് അഹമ്മദ് (വൈസ് പ്രസിഡന്റ്, സ്ട്രാറ്റജിക് പ്ലാനിങ്, അബീർ ഗ്രൂപ്), ഹൈഫ നാജി (ഡയറക്ടർ, ഇ.ആർ. ഇവന്റസ്), അബ്ദുർറഹീം പട്ടർക്കടവൻ (മാനേജിങ് ഡയറക്ടർ, സഹ്റാനി ഗ്രൂപ്), എ.വി. ഷമീർ (ജിദ്ദ സെയിൽസ് ഹെഡ്, അക്ബർ ഗ്രൂപ്), ഷാജഹാൻ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ഗൾഫ് ഗേറ്റ്), ക്ലിഫിൻ (അസി. ഡയറക്ടർ ഫോർ സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഹാബിറ്റാറ്റ് ഹോട്ടൽ), റഷീദ് ബാബു (സീനിയർ സെഗ്മെന്റ് മാനേജർ, വെർജിൻ മൊബൈൽ), ഉസ്മാൻ (മാനേജർ, അൽഹാസ്മി ഇന്റർനാഷനൽ) എന്നിവർ ആദരവ് ഏറ്റുവാങ്ങി.
ഷാജഹാൻ (ഗൾഫ് ഗേറ്റ്), ക്ലിഫിൻ (ഹാബിറ്റാറ്റ് ഹോട്ടൽ), വി.പി. മുഹമ്മദലി (ജിദ്ദ നാഷനൽ ആശുപത്രി)
ഗൾഫിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോ ആദ്യമായാണ് സൗദിയിൽ നടത്തുന്നതെന്നും ജിദ്ദയിൽ ഇത്തരത്തിലൊരു ഷോ നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നതായും ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ പറഞ്ഞു. അതിനായി സഹകരിച്ച മുഴുവൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കലാസ്വാദകരായ പ്രവാസികൾക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ഗൾഫ് മാധ്യമം, മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഹാർമോണിയസ് കേരള ഇവന്റ് ജനറൽ കൺവീനർ സി.എച്ച്. ബഷീർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
റിൽസ് മുസ്തഫ (ലുലു ഹൈപ്പർമാർക്കറ്റ്), എം.എ. മെഹബൂബ് ( സെക്യൂറ സെന്റർ), അബ്ദുർറഹീം പട്ടർക്കടവൻ (സഹ്റാനി ഗ്രൂപ്)
വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം
ജിദ്ദ: മെഗാ ഷോയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് വേദിയിൽ സമ്മാനം വിതരണം ചെയ്തു. ഗായിക വാണി ജയറാമിന്റെ സ്മരണാഞ്ജലിയായി 'വാണി ജയറാമിന് പ്രവാസി ഗായകരുടെ ഓർമപ്പൂക്കൾ' എന്ന പേരിൽ അവർ പാടിയ മലയാള പാട്ടുകൾ മാത്രം കോർത്തിണക്കി പാട്ടുകൾ പാടി അയക്കാനുള്ള മത്സരമായിരുന്നു ഒന്നാമത്തേത്. ഈ മത്സരത്തിന് പ്രായപരിധി നിശ്ചയിച്ചിരുന്നില്ല.
കരോക്കെയോ മ്യൂസിക്കോ മറ്റു സ്പെഷ്യൽ എഫക്ടുകളോ ഒന്നുമില്ലാതെ സാധാരണ രീതിയിൽ പാടി രണ്ട് മിനുറ്റിൽ കുറയാത്ത ദൈർഘ്യമുള്ള വീഡിയോ ഫയൽ അയക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ ലഭിക്കുന്ന എൻട്രികൾ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജിൽ അപ്ലോഡ് ചെയ്യുകയും അതിൽ നിന്നും ഏറ്റവും കൂടുതൽ ലൈകും ഷെയറും ലഭിക്കുന്നതോടൊപ്പം പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്നതുമായ ഒരാളെ വിജയിയായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും വീട്ടമ്മമാരും പ്രൊഫഷണൽ ഗായകരുമെല്ലാം വളരെ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്.
റിമ ഫാത്തിമ (ചിത്രരചന), കെ.എം. ഇർഷാദ് (വ്ലോഗിങ്), വിജിഷ ഹരീഷ് (പാട്ടു മത്സരം)
പങ്കെടുത്ത മുഴുവൻ എൻട്രികളിൽനിന്നും ഏറ്റവും കൂടുതൽ പേർ ലൈക്കും ഷെയറും ചെയ്ത ആദ്യ പത്ത് മത്സരാർഥികളുടെ എൻട്രികൾ പ്രത്യേകം തെരഞ്ഞെടുക്കുകയും അവ നാട്ടിൽ നിന്നും 'ഹാർമോണിയസ് കേരള' മെഗാ ഷോയിൽ പങ്കെടുക്കാനെത്തിയ പ്രശസ്തരായ ഗായകരടങ്ങിയ ജൂറിക്ക് കൈമാറുകയും ചെയ്തു. പാട്ടുപാടിയ രീതി, റെക്കോഡിങ് ചെയ്ത രീതി, വരികളിലെ തെറ്റുകൾ, ശ്രുതി, താളം തുടങ്ങി പാട്ടിന്റെ എല്ലാ വശവും പരിഗണിച്ചുകൊണ്ട് ജൂറി ഈ പത്തുപേരിൽ നിന്നും വിജിഷ ഹരീഷ് എന്ന ഗായികയെ വിജയിയായി തെരഞ്ഞെടുത്തു.
'ക്യാൻവാസിൽ പകർത്തുമോ ഹൃദയ വർണങ്ങൾ' എന്ന പേരിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വരച്ചു കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ചിത്രരചന മത്സരമായിരുന്നു മറ്റൊന്ന്. എട്ടുമുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായിരുന്നു മത്സരം സംഘടിപ്പിച്ചത്. ലഭിച്ച എൻട്രികളിൽ നിന്നും ഏറ്റവും മികച്ച ചിത്രം തയാറാക്കിയ റിമ ഫാത്തിമ എന്ന കുട്ടിയെ വിജയിയായി തെരഞ്ഞെടുത്തു.
സൗഹൃദത്തിന്റെ സുഗന്ധം പ്രസരിപ്പിക്കുന്ന കൂട്ടുകെട്ടുകൾ അനാവരണം ചെയ്യുന്ന വ്ലോഗിങ് മത്സരത്തിൽ തന്റെ ഏറ്റവും നല്ല സൗഹൃദത്തിന്റെ കഥ പറഞ്ഞു വിഡിയോ തയാറാക്കിയ കെ.എം. ഇർഷാദ് സമ്മാനത്തിനർഹനായി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രിയ നടൻ ടൊവിനോ തോമസും ഗായിക സിതാര കൃഷ്ണകുമാറും വിതരണം ചെയ്തു.
സന്നദ്ധ സേവനത്തിൽ ശ്രദ്ധേയരായി വനിതകളും
ജിദ്ദ: ജിദ്ദയിൽ നടന്ന 'ഹാർമോണിയസ് കേരള' മെഗാ ഷോയുടെ വിജയത്തിൽ ഏറെ ശ്രദ്ധേയരായി വനിത സന്നദ്ധ പ്രവർത്തകർ. ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റിക്ക് കീഴിൽ 26 ഓളം വനിതകളാണ് ഷോയുടെ ഭാഗമായി വിവിധ വകുപ്പുകളിൽ സേവനം നിർവഹിച്ചത്. പരിപാടിയിൽ പങ്കെടുത്ത വനിത ആർട്ടിസ്റ്റുകൾക്ക് വേണ്ട സേവനം, ഹാൾ നിയന്ത്രണം, വനിത സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ ഈ സന്നദ്ധ പ്രവർത്തകർ സ്തുത്യർഹ സേവനം നിർവഹിച്ചു.പരിപാടി വീക്ഷിക്കാനെത്തിയ വനിത ആസ്വാദകരും ഈ വളന്റിയർമാരുടെ സേവനത്തെ പ്രകീർത്തിച്ചു.
'ഹാർമോണിയസ് കേരള' മെഗാ ഷോയിൽ സന്നദ്ധ പ്രവർത്തനം നിർവഹിച്ച വനിത വളന്റിയർമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

