Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ ഹാർമോണിയസ്...

ദമ്മാമിൽ ഹാർമോണിയസ് കേരള, ടിക്കറ്റുകൾ സ്വന്തമാക്കാൻ തണുപ്പിലും ആവേശം

text_fields
bookmark_border
ദമ്മാമിൽ ഹാർമോണിയസ് കേരള, ടിക്കറ്റുകൾ സ്വന്തമാക്കാൻ തണുപ്പിലും ആവേശം
cancel
camera_alt

ഹാർമോണിയസ്​ കേരള ടിക്കറ്റ്​ എവർഷൈൻ ഇൻറർനാഷനൽ സ്​കൂൾ ചെയർമാൻ ജോൺസൻ കീപ്പള്ളിക്ക്​ ഷബീർ ചാത്തമംഗലം കൈമാറുന്നു

ദമ്മാം: ‘ഗൾഫ് മാധ്യമം’ ഡിസംബർ 26ന് ദമ്മാമിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ രണ്ടാം സീസൺ സംഗീത സന്ധ്യയുടെ ടിക്കറ്റ് വിൽപന സൗദി കിഴക്കൻ പ്രവിശ്യയിൽ പുരോഗമിക്കുന്നു. ടിക്കറ്റ്​ സ്വന്തമാക്കാൻ ആളുകളിൽനിന്ന്​ തണുപ്പിനും തടയാനാവാത്ത ആവേശമാണ്​ പ്രകടമാകുന്നത്​. പുറത്ത്​ മരുഭൂമി കോച്ചുന്ന തണുപ്പാണെങ്കിലും ദമ്മാം സ്​പോർട്​സ്​ സിറ്റി ഇൻഡോർ സ്​റ്റേഡിയത്തി​ന്റെ ഉള്ളിൽ നല്ല ഇളം ചൂടിലിരുന്ന്​ പരിപാടികൾ ആസ്വദിക്കാനാവുമെന്നതാണ് ആളുകളെ ആകർഷിക്കുന്നത്​.

ജുബൈലിലെ ബാച്ചിലർ അക്കമൊഡേഷണിൽ ഹഫ്‌സൽ കൊണ്ടോട്ടിക്ക്‌ നിഹ്​മത്തുല്ല ടിക്കറ്റ്​ കൈമാറുന്നു

തണുപ്പ്​ ഒരു പ്രശ്​നമേയല്ല, പാട്ടും ആട്ടവും ചിരിയുമൊക്കെ ചേരുന്ന കലോത്സവം​ കൊണ്ടാടാനെന്ന്​ പറയുകയാണ്​ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹം.​ മലയാളികളുടെ പ്രിയപ്പെട്ട എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ ഷോ ദമ്മാം സ്പോർട്സ് സിറ്റിയിലെ ഇൻഡോർ സ്​റ്റേഡിയത്തിൽ അക്ഷരാർഥത്തിൽ ആഘോഷ രാവൊരുക്കും. നടി പാർവതി തിരുവോത്ത്, നടൻ അർജുൻ അശോക്, ഡാൻസർ റംസാൻ മുഹമ്മദ്, ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സ്കറിയ, ഗോകുൽ ഗോപകുമാർ, ഹാസ്യകലകാരൻ സിദ്ധിഖ് റോഷൻ, അവതാരകൻ മിഥുൻ രമേശ്​ എന്നിവരാണ്​ എം.ജിയോടൊപ്പം വേദിയിൽ ഉത്സവമേളം തീർക്കുക. ദമ്മാം, ഖോബാർ, ജുബൈൽ, ഖഫ്ജി, അൽ അഹ്‌സ എന്നിവിടങ്ങളിലാണ്​ ടിക്കറ്റ് വിൽപന പുരോഗമിക്കുന്നത്​

സിൽവർ, ഗോൾഡ്, പ്ലാറ്റിനം, പ്രീമിയം, വി.ഐ.പി വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്​. ദമ്മാം അബീർ മെഡിക്കൽ സെൻറർ, ദമ്മാം കാസ റസ്​റ്റോറൻറ്​, ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ദാന മാൾ, ഡ്രീം ചായ് ലുലു ദമ്മാം എന്നിവിടങ്ങളിൽനിന്ന്​ നേരിട്ട്​ ടിക്കറ്റുകൾ സ്വന്തമാക്കാം. ദമ്മാം, ഖോബാർ, ജുബൈൽ എന്നിവിടങ്ങളിലെ സാമൂഹികസാംസ്​കാരിക വ്യവസായ രംഗത്തെ പ്രമുഖർ ഇതിനകം ടിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ദമ്മാമിലും ഖോബാറിലും ‪+966 55 928 0320‬, ‪+966 50 450 7422‬ എന്നീ നമ്പറുകളിലും ജുബൈലിൽ 055 663 7394, 050 156 9738 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ആസ്വാദകർക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം ഒരുക്കുന്നതിന് പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഹാർമോണിയസ് കേരള പ്രോഗ്രാം കോഓഡിനേറ്റർ റഷീദ് ഉമർ അറിയിച്ചു.

ടിക്കറ്റ്​ നിരക്ക്​

സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി എന്നീ കാറ്റഗറികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ കാറ്റഗറി: ഒരു ടിക്കറ്റിന് 30 സൗദി റിയാൽ; നാല് ടിക്കറ്റുകൾക്ക് 100 റിയാൽ. ഗോൾഡ് കാറ്റഗറി: ഒരു ടിക്കറ്റിന് 50 റിയാൽ; നാല് ടിക്കറ്റുകൾക്ക് 175 റിയാൽ. പ്ലാറ്റിനം കാറ്റഗറി: ഒരു ടിക്കറ്റിന് 150 റിയാൽ; നാല് ടിക്കറ്റുകൾക്ക് 500 റിയാൽ. വി.ഐ.പി കാറ്റഗറി: ഒരു ടിക്കറ്റിന് 500 സൗദി റിയാൽ; നാല് ടിക്കറ്റുകൾക്ക് 1750 സൗദി റിയാൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamHarmonious keralaParvathy ThiruvothuM.G. Sreekumar.
News Summary - Harmonious Kerala in Dammam
Next Story