‘ഹാർമോണിയസ് കേരള’; ദമ്മാമിെൻറ മനസിൽ വിരിഞ്ഞ മായാ മഴവില്ല്
text_fieldsദമ്മാമിൽ അരങ്ങേറിയ ഹാർമോണിയസ് കേരള ഉത്സവം ആസ്വദിക്കാനെത്തി സ്പോർട്സ് സിറ്റി ഗ്രീൻ ഹാൾ നിറഞ്ഞുകവിഞ്ഞ
പ്രവാസി സമൂഹം
ദമ്മാം: ‘ഹാർമോണിയസ് കേരള’യുടെ രണ്ടം പതിപ്പ് സമാപിച്ച് ദിവസം രണ്ട് കഴിഞ്ഞിട്ടും ആ കലോത്സവം സമ്മാനിച്ച അനുഭൂതിയിൽനിന്നും ദമ്മാം മലയാളി സമൂഹം മുക്തരായിട്ടില്ല. ഒരിക്കലും മറക്കാതെ സൂക്ഷിച്ചുവെക്കാൻ ഇത്രയും നല്ല നിമിഷങ്ങൾ സമ്മാനിച്ച ഗൾഫ് മാധ്യമത്തിന് നന്ദി പറയുകയാണവർ. വിശേഷണങ്ങൾ നൽകാൻ വാക്കുകളില്ലാതെ അവർ കുഴങ്ങി. സോഷ്യൽ മീഡിയകളിൽ ഹാർമോണിയസ് കേരളയുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ ദൃക്സാക്ഷി വിവരണങ്ങളാണ് അധികവും.
തണുപ്പും മഴയും ഉൾപ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും അതിനെയെല്ലാം മറികടന്ന് ഇത്രയേറെ ജനസഞ്ചയത്തെ ഒരു സംഗമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഗൾഫ് മാധ്യമത്തിന് മാത്രമേ കഴിയൂ എന്ന് അവർ സംശയത്തിനിടയില്ലാത്ത വിധം സമ്മതിക്കുന്നു. മാത്രമല്ല പ്രവാസികളുടെ ഈ പത്രമൊരുക്കുന്ന പരിപാടികളിൽ എത്തുന്ന താരങ്ങളും മലയാളികൾക്ക് പ്രിയങ്കരമായവരാണ് എന്നതും പ്രത്യേകതയാണ്.
അഞ്ച് മണിക്കൂറിലധികം നീണ്ടിട്ടും തണുപ്പുറഞ്ഞ കാലാവസ്ഥയിലും രാത്രി വൈകി ഹാർമോണിയസ് കേരള പൂർത്തിയാകുമ്പോൾ കാണികളിൽ ഒരാൾ പോലും വിട്ടുപോകാതിരുന്നത് ആ ഷോയുടെ ഏറ്റവും വലിയ ആകർഷണീയതയായിരുന്നുവെന്ന് അവർ അടിവരയിടുന്നു. ജീവതത്തിന്റെയും ബിസിനസിന്റെയും എല്ലാ സങ്കീർണതകളും മറന്ന അഞ്ച് മണിക്കൂറായിരുന്നുവെന്നും എല്ലാം മറന്ന് ഞാൻ നൃത്തം ചെയ്തുപോയെന്നും ദമ്മാമിലെ സാമൂഹിക ജീവകാരുണ്യപ്രവർത്തകനും വ്യവസായിയുമായ മുരളി ഊട്ടുകളം പറഞ്ഞു. ഇത്തരം മധുര നിമിഷങ്ങളാണ് നമ്മുടെ പ്രവാസത്തെ സജീവമാക്കുന്നത്. ഇതിന് ഗൾഫ് മാധ്യമത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടക്കിപ്പിടിച്ച ആഹ്ലാദങ്ങളെ തടഞ്ഞുനിർത്താനാവാതെ എം.ജിയുടെ പാട്ടിനൊപ്പം ഞാൻ എല്ലാം മറന്ന് ആടുകയും പാടുകയും ചെയ്തുവെന്ന് മേഴ്സി കോർപ്പിെൻറ രക്ഷാധികാരി മാഹീൻ അബൂബക്കർ പറയുന്നു. എെൻറ സുഹൃത്തുക്കളും ഒപ്പം കൂടി. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ഗാലറി ഇളകി മറിയുകയായിരുന്നു. കാലമെത്ര കഴിഞ്ഞാലും ഹാർമോണിയസ് കേരളയുടെ നിമിഷങ്ങൾ മനസ്സിൽനിന്ന് മായുകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാർമോണിയസ് കേരള ഉയർത്തിയ ആശയം മനസ്സിനെ ആഴത്തിൽ സ്പർശിച്ചുവെന്നും ഇങ്ങനെയൊക്കെ പറയാൻ ചിലരെങ്കിലും എണീറ്റ് നിന്നില്ലെങ്കിൽ നമുക്ക് ചുറ്റും ഇരുട്ട് പകരുമെന്നും യൂണീലിങ്ക് കമ്പനി സി.എം.ഡി ഡോ. ശ്രീരാജ് പറഞ്ഞു. ഹാർമോണിയസ് കേരളയുടെ സന്ദേശ വിഡിയോകളും വർത്തമാനങ്ങളും പലപ്പോഴും കണ്ണും മനസ്സും നനയിച്ചെന്നും ഗൾഫ് മാധ്യമത്തിന് നന്ദിയെന്നും അദ്ദേഹം പറയുന്നു.
പാർവതി തിരുവോത്തിെൻറ കുറഞ്ഞ വാക്കിലുള്ളതെങ്കിലും കാമ്പുള്ള സംസാരം തന്ന ആഹ്ലാദം അത്രമേൽ വിലപ്പെട്ടതെന്നും ഞങ്ങൾ പെൺകുട്ടികൾക്ക് പ്രചോദനവും പ്രതീക്ഷയുമാണ് ഇത്തരം നടികളെന്നും ഇവരെ ആദ്യമായി ദമ്മാമിലെത്തിച്ചതിന് ഗൾഫ് മാധ്യമത്തിന് ആയിരം നന്ദിയെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൂറ നിറാസ് പറഞ്ഞു.
റംസാന്റെ നൃത്തം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് കൊതിച്ചുപോയെന്ന് ദമ്മാം ഫ്യൂഷനിലെ നർത്തകികളായ വിന്നി ജോണും നീതു ശ്രീവത്സനും പറഞ്ഞു.
എത്രയെത്ര മനോഹര മാപ്പിളപ്പാട്ടുകൾ പാടിയ ആളാണ് എം.ജിയെന്നും ഒരെണ്ണമെങ്കിലും ഉൾപ്പെടുത്താമായിരുന്നെന്നും പക്ഷേ മറ്റ് പാട്ടുകൾ കേട്ടിരുന്നപ്പോൾ ഈ പരാതി ഞങ്ങൾ മറന്ന് പോയെന്നും നസ്സി നൗഷാദ്, ഷീബ റിജു, അഞ്ജു നിറാസ് എന്നിവർ പറഞ്ഞു.
ഇനി ഗൾഫ് മാധ്യമം ഏത് പരിപാടിക്ക് വിളിച്ചാലും ഞങ്ങൾ ഒരു സംശയവും കൂടാതെ ഓടിയെത്തും. പല ഷോകളിലൂടെ ഗൾഫ് മാധ്യമം ആ വിശ്വാസം നേടിയിരിക്കുന്നു. സാധാരക്കാരനെയും ഉൾക്കൊള്ളുന്ന ടിക്കറ്റ് നിരക്കാണ് ഏറ്റവും ആശ്വാസകരമെന്ന് തിരുവനന്തപുരം ജില്ല പ്രാസി കൂട്ടായ്മ (ട്രിപ) പ്രവർത്തകർ പറഞ്ഞു.
ഇങ്ങനെ പറഞ്ഞാൽ തീരാത്ത നല്ല വാക്കുകളാൽ ഗൾഫ് മാധ്യമത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുകയാണ് ദമ്മാമിലെ പ്രവാസിസമൂഹം. അതേസമയം തങ്ങളെ ഏൽപിച്ച ജോലികളിൽ ഒരു വീഴ്ചയും വരുത്താതെ കൃത്യതയോടെ കടമ നിർവഹിച്ച തനിമയുടെ വളൻറിയർമാരെയും പലരും അഭിനന്ദിച്ചു. അവരായിരുന്നു ഹാർമോണിയസ് കേരളയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

