Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​റ​മൈ​ൻ...

ഹ​റ​മൈ​ൻ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ്​ കൂ​ട്ടും; ആ​ഴ്​​ച​യി​ൽ 80 സ​ർ​വി​സു​ക​ൾ

text_fields
bookmark_border
ഹ​റ​മൈ​ൻ ട്രെ​യി​നു​ക​ളു​ടെ  സ​ർ​വി​സ്​ കൂ​ട്ടും;  ആ​ഴ്​​ച​യി​ൽ 80 സ​ർ​വി​സു​ക​ൾ
cancel

ജി​ദ്ദ: ഹ​ജ്ജ്​ സീ​സ​ണാ​യ​തോ​ടെ മ​ക്ക​ക്കും മ​ദീ​ന​ക്കു​മി​ട​യി​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ ട്ടു​ന്നു. ഹ​ജ്ജ്​ യാ​ത്ര​ക്കാ​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കാ​നാ​ണി​ത്​. ആ​ഴ്​​ച​യി​ൽ 64 സ​ർ​വി​സു​ക​ളാ​ണ്​ മ ​ക്ക​ക്കും മ​ദീ​ന​ക്കു​മി​ട​യി​ൽ നേ​ര​ത്തേ ഷെ​ഡ്യൂ​ൾ ചെ​യ്​​ത​തെ​ന്ന്​ അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ ഒാ​ഫി​സ്​ വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി ആ​ഴ്​​ച​യി​ൽ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 80 ആ​ക്കി വ​ർ​ധി​പ്പി​ക്കും.

ലോ​ക​ത്തെ 10 അ​തി​വേ​ഗ ട്രെ​യി​ൻ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ്​ അ​ൽ​ഹ​റ​മൈ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി. പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും യാ​ത്ര​ക്ക്​ സൗ​ദി ഭ​ര​ണ​കൂ​ടം ഏ​റ്റ​വും സു​ര​ക്ഷി​ത​വും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തോ​ടു കൂ​ടി ന​ട​പ്പാ​ക്കി​യ​ പ​ദ്ധ​തി​യാ​ണി​ത്​. ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​യു​ള്ള, സ്​​പീ​ഡ്​ കൂ​ടി​യ ട്രെ​യി​നു​ക​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ൽ​ഹ​റ​മൈ​ൻ ഒാ​ഫി​സ്​ പ​റ​ഞ്ഞു.

35 ട്രെ​യി​നു​ക​ളാ​ണ്​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള​ത്. 13 ​ബോ​ഗി​ക​ളോ​ട്​ കൂ​ടി ഒ​രോ ട്രെ​യി​നി​ലും 417 സീ​റ്റു​ക​ളു​ണ്ട്. മ​ണി​ക്കൂ​റി​ൽ 300 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഒാ​ടാ​ൻ ക​ഴി​യു​ന്ന​താ​ണ്. നി​ല​വി​ൽ മ​ക്ക​ക്കും മ​ദീ​ന​ക്കു​മി​ട​യി​ൽ യാ​ത്രാ​സ​മ​യം ഏ​ക​ദേ​ശം ര​ണ്ടു​ മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​
റ​ഞ്ഞു.

Show Full Article
TAGS:harmain train saudi gulf news 
Web Title - harmain train-saudi-gulf news
Next Story