Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആൾക്കൂട്ട...

ആൾക്കൂട്ട ഭീകരതക്കെതിരെ പ്രവാസികളുടെ ഭീമഹർജി

text_fields
bookmark_border
ആൾക്കൂട്ട ഭീകരതക്കെതിരെ പ്രവാസികളുടെ ഭീമഹർജി
cancel
camera_alt?????????? ????????? ??????????????? ??????????
റിയാദ്​: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഒാരോ കാരണങ്ങളുണ്ടാക്കി ആ​ളു​കളെ തെരഞ്ഞുപിടിച്ച്​ ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ആൾക്കൂട്ട ഭീകരതക്കെതിരെ പ്രവാസി ജനാധിപത്യ മതേതര കൂട്ടായ്​മ. നീതിന്യായ വ്യവസ്​ഥകൾ അട്ടിമറിച്ച്​ ആൾക്കൂട്ടം ദുർബലരായ മനുഷ്യരെ ശാരീരികമായി ആക്രമിക്കുന്ന ചെയ്​തികളെ തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡൻറിനും ചീഫ്​ ജസ്​റ്റീസിനും സംസ്​ഥാന മുഖ്യമന്ത്രിമാർക്കും ഭീമ ഹർജി നൽകുമെന്ന്​ കൂട്ടായ്​മ ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബീഫി​​െൻറ പേരിൽ രാജ്യത്താകമാനം ​ആൾക്കൂട്ട ഭീകരത നടമാടുന്ന പശ്ചാത്തലത്തിൽ ‘എ​​െൻറ പേരിൽ വേണ്ട’ എന്ന ശീർഷകത്തിൽ ശക്തമായ പ്രക്ഷോഭത്തി​​​െൻറ ഭാഗമായി റിയാദിലും രൂപം കൊണ്ടതാണ്​ കൂട്ടായ്​മ. ദലിതുകളെയും മുസ്​ലീങ്ങളെയും മറ്റ്​ ന്യൂനപക്ഷ വിഭാഗങ്ങളേയും തെര​ഞ്ഞുപിടിച്ച്​ അക്രമിക്കുന്ന ആൾക്കൂട്ടങ്ങൾക്ക്​ നീതിനിർവഹണ സംവിധാനത്തി​​െൻറ തകർച്ചയും ഭരണാധികാരികളുടെ ഉദാസീനതയുമാണ്​ സഹായമാകുന്നത്​. ഇൗ അവസ്​ഥയിൽ ജനാധിപത്യത്തിലും മതേത​രത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശങ്കാകുലരാണ്​. നഷ്​ടപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാജ്യത്തി​​െൻറ പല ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ കൂട്ടായ്​മയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം റിയാദിൽ നടന്ന സമ്മേളനത്തിലാണ്​ ഭീമഹർജി നൽകാൻ തീരുമാനിച്ചത്​.
‘മസൂക്ക’ എന്ന പേരിൽ ഒരു ആൻറി ലിഞ്ചിങ്​ നിയമത്തി​​െൻറ കരടിന്​ പ്രക്ഷോഭകാരികൾ രൂപം നൽകിയിട്ടുണ്ട്​. ആൾക്കൂട്ട അതിക്രമങ്ങളെ മുൻകൂട്ടി തടയുന്നതിനും അക്രമണകാരികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കർശന നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ അധികാരങ്ങൾ പൊലീസ്​ ഉദ്യോഗസ്​ഥർക്കും ജില്ലാ ഭരണകൂടത്തിനും കൊടുക്കുന്ന വ്യവസ്​ഥകളാണ്​ മസൂക്ക വിഭാവനം ചെയ്യുന്നത്​. ലിഞ്ചിങ്​ കേസുകൾ കൈകാര്യം ചെയ്യുന്നതിന്​ ജില്ലാ കോടതികൾക്ക്​ തുല്യമായ പ്രത്യേക കോടതികൾ, മൂന്ന്​ വർഷം മുതൽ ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷാനടപടികൾ, പീഡിതർക്ക്​ സൗജന്യ നിയമസഹായം, ചുരുങ്ങിയത്​ 25 ലക്ഷം രൂപ സർക്കാർ ധനസഹായം എന്നിവയും ഇൗ കരട്​ രൂപത്തിലുണ്ട്​. ഇത്​ പാർലമ​െൻറിൽ എത്തിച്ച്​ പാസാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹർജി നൽകുന്നത്​. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഇന്ത്യാക്കാരുടെ ഒപ്പുശേഖരിക്കും.   ആർ. മുരളീധരൻ, നിബു മുണ്ടിയപ്പള്ളി, മൻസൂർ, മുഹമ്മദ്​ കുഞ്ഞി ഉദിനൂർ, ലത്തീഫ്​ തെച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harjigulf newsmalayalam news
News Summary - harji, saudi arabia, gulf news
Next Story