ഹരിദാസിന് കേളി അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി
text_fieldsറിയാദ്: 23 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി അൽഖർജ് ഏരിയ നിർവാഹക സമിതിയംഗം ഹരിദാസിന് കമ്മിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന ഹരിദാസൻ, അൽഖർജ് എരിയയിൽ കേളി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയാണ്. സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും കേളി ഹദ്ദാദ് യൂനിറ്റ് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ തലങ്ങളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. തൃശൂർ ജില്ലയിലെ കല്ലംപറമ്പ് സ്വദേശിയാണ്.ചടങ്ങിൽ ഏരിയ പ്രസിഡൻറ് ഷബി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, ട്രഷറർ ടി.ജി. ജോസഫ്, ഏരിയ രക്ഷാധികാരി ആക്ടിങ് കൺവീനർ സുബ്രഹ്മണ്യൻ, ഏരിയ വൈസ് പ്രസിഡൻറ് ഗോപാലൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി രാജൻ പള്ളിത്തടവും മറ്റുള്ളവരും ഉപഹാരം സമ്മാനിച്ചു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും ഹരിദാസൻ നന്ദിയും പറഞ്ഞു.

