Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമൈൻ ട്രെയിൻ സർവീസ്​...

ഹറമൈൻ ട്രെയിൻ സർവീസ്​ ഈമാസം 11ലേക്ക്​ മാറ്റി

text_fields
bookmark_border
ഹറമൈൻ ട്രെയിൻ സർവീസ്​ ഈമാസം 11ലേക്ക്​ മാറ്റി
cancel

ജിദ്ദ: ഇന്ന്​ തുടങ്ങാനിരുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ്​ ഒക്​ടോബർ 11 ലേക്ക്​ മാറ്റി. ഒക്​ടോബർ നാലിന്​ വ്യാഴാഴ്​ച മുതൽ സർവീസ്​​ ആരംഭിക്കുമെന്ന്​ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ട്രെയിൻ പ്രവർത്തിപ്പിക്കുന്ന സ്​പാനിഷ്​ അലയൻസ്​ ‘ശഅ്​ല’ കമ്പനി സമർപിച്ച റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിലാണ്​ ഒക്​ട്രോബർ 11 ലേക്ക് നീട്ടിവെച്ചത് എന്ന്​ പൊതുഗതാഗത വകുപ്പ്​ അറിയിച്ചു​​. മക്കയിൽ നിന്ന്​ മദീനയിലേക്ക്​ ആഴ്​ചയിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകളെന്ന്​ പൊതുഗതാഗത അ​തോറിറ്റി മേധാവി മേധാവി ഡോ.റുമൈഹ്​ അൽറുമൈഹ്​ പറഞ്ഞു. ക്രമേണ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. നേരിട്ടുള്ള സർവീസിൽ മക്കയിൽ നിന്ന്​ മദീനയിലെത്താൻ രണ്ട്​ മണിക്കൂർ ​മതിയാകും.

ജിദ്ദ, കിങ്​ അബ്​ദുല്ല സ്​റ്റേഷനുകളിൽ നിർത്തുന്ന സർവീസിൽ രണ്ട്​ മണിക്കൂറും 20 മിനുറ്റും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ്​ ബുക്കിങിന്​ www.hhr.sa എന്ന ലിങ്ക്​ ഒരുക്കിയതായി അൽഹറമൈൻ എക്​സ്​പ്രസ്​ ട്രെയിൻ പദ്ധതി​ ജനറൽ ​മാനേജർ എൻജിനീയർ മുഹമ്മദ്​ ഫിദാ പറഞ്ഞു. കസ്​റ്റമർ സർവീസിന്​ 920004433 എന്ന നമ്പറും ഒരുക്കിയിട്ടുണ്ട്​. യാത്രക്കാർക്ക്​ സമയം, ടിക്കറ്റ്​ ചാർജ്ജ്​ എന്നിവ സംബന്ധിച്ച്​ ഇൗ നമ്പറിലൂടെ ​അന്വേഷിക്കാം. മക്ക,മദീന, ജിദ്ദ, കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി എന്നിവിടങ്ങളിലെ സ്​റ്റേഷനുകളിലും ടിക്കറ്റ്​ ബുക്കിങിനും വാങ്ങുന്നതിനും സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.​ സെപ്​റ്റംബർ 25ന്​ ജിദ്ദയിൽ നിന്ന്​ മദീന വരെ യാത്ര ചെയ്​ത്​ സൗദി ഭരണാധികാരി സൽമാൻ രാജാവാണ്​ ഹറമൈൻ ട്രെയിൻ സർവീസ്​ ഉദ്​ഘാടനം ചെയ്​തത്​. ആദ്യത്തെ രണ്ട്​ മാസം ടിക്കറ്റിന്​ പകുതി ഇളവ്​ നൽകിയിട്ടുണ്ട്​. ടിക്കറ്റ്​ വിൽപനക്ക്​ പ്രധാന സൂഖുകളിൽ പ്രത്യേക മെഷീനുകൾ ഒരുക്കാനും പദ്ധതിയുണ്ട്​​. ഇതോടെ യാത്രക്കാർക്ക്​ ടിക്കറ്റ്​ എടുക്കൽ കൂടുതൽ എളുപ്പമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsharamain train service
News Summary - haramain train service-saudi-saudi news
Next Story