Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമൈൻ റെയിൽവേയുടെ...

ഹറമൈൻ റെയിൽവേയുടെ കരുത്തേറുന്നു, 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകൾ വാങ്ങാൻ കരാർ

text_fields
bookmark_border
ഹറമൈൻ റെയിൽവേയുടെ കരുത്തേറുന്നു, 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകൾ വാങ്ങാൻ കരാർ
cancel
camera_alt

ഹറമൈൻ റെയിൽവേയിലേക്ക്​ 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാർ സൗദി റെയിൽവേയും സ്പാനിഷ് കമ്പനിയായ ടാൽഗോയും ഒപ്പുവെച്ചപ്പോൾ

Listen to this Article

റിയാദ്: തീർഥാടകർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യമൊരുക്കി ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ ശൃംഖല വിപുലീകരിക്കുന്നു. ഇതി​െൻറ ഭാഗമായി 20 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനായി സൗദി അറേബ്യൻ റെയിൽവേ (സാർ) സ്പാനിഷ് കമ്പനിയായ ടാൽഗോയുമായി കരാറിൽ ഒപ്പുവെച്ചു. ഗതാഗത, ലോജിസ്​റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസറി​െൻറ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്.

പുതിയ ട്രെയിനുകൾ എത്തുന്നതോടെ റെയിൽവേയുടെ വാർഷിക യാത്രാ ശേഷി മൂന്ന്​ കോടി സീറ്റുകളായി ഉയരും. നിലവിലെ 35 ട്രെയിനുകളിൽ നിന്ന് ആകെ എണ്ണം 55 ആയി വർധിക്കും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്ക്കും.

ഓരോ ട്രെയിനിലും ആകെ 13 ബോഗികൾ വീതമുണ്ടാകും. അഞ്ച്​ ബോഗികളിലായി 113 ബിസിനസ് ക്ലാസും എട്ട്​ ബോഗികളിലായി 304 ഇക്കണോമി ക്ലാസുകളും ചേർന്ന്​ ആകെ 417 സീറ്റുകളുണ്ടാവും. ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച സീറ്റുകളുള്ള ഒരു ബോഗി ഓരോ ട്രെയിനിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

കരാർ പ്രകാരമുള്ള പുതിയ ട്രെയിനുകളുടെ ആദ്യ ബാച്ച്​ 2028-ൽ എത്തും. ഘട്ടംഘട്ടമായി നടക്കുന്ന ഈ പ്രക്രിയ 2031-ഓടെ പൂർത്തിയാകുമെന്നാണ് സൗദി റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.

രണ്ട് പുണ്യനഗരങ്ങൾക്കിടയിലുള്ള ഗതാഗത സംവിധാനം അത്യാധുനികവൽക്കരിക്കുന്നതിനും, വർധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഈ നീക്കം വലിയ സഹായമാകും. നിലവിൽ മക്കയിൽ നിന്ന് മദീനയിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ ഹറമൈൻ ട്രെയിനുകൾ വഴി സാധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhagreementNew trainharamain train service
News Summary - Haramain Company strengthens, signs agreement to purchase 20 new high-speed trains
Next Story