ഹറം ടാക്സി രണ്ടാഴ്ചക്കകം
text_fieldsജിദ്ദ: ഹറം ടാക്സി അടുത്ത ശവ്വാൽ മധ്യത്തോടെ സർവീസ് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അൽമുതൈരി പറഞ്ഞു. ഇതോടെ ഹറമിനടുത്തേക്ക് ലിമോസിനുകൾ പ്രവേശിക്കുന്നത് തടയും. മഞ്ഞ നിറത്തിലുള്ള ഹറം ടാക്സിക്ക് ഏറെ പ്രത്യേകതയുണ്ട്. ചാർജ് നിർണയിക്കുന്നത് ഇലക്ട്രോണിക് സംവിധാനത്തിലായിരിക്കും. ചാർജ് നൽകുന്നതിനും ബില്ല് ലഭിക്കുന്നതിനും ഇ സംവിധാനമായിരിക്കും. വാഹനത്തെയും ഡ്രൈവറേയും സംബന്ധിച്ച വിവരങ്ങൾ സീറ്റിനു മുമ്പിലെ സ്ക്രീനിൽ തെളിയും. സൗദി അറേബ്യയെക്കുറിച്ച് വിവിധ ഭാഷകളിലുള്ള വിവരങ്ങളും സ്ക്രീനിലുണ്ടാകും. ജി.പി.എസ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുമെന്നും വക്താവ് പറഞ്ഞു.
ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനാണ് മക്കയിൽ ഹറം ടാക്സി പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതു ഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ് അൽറുമൈഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹറം ടാക്സികൾക്ക് ഹറമിനടുത്തും വിമാനത്താവളങ്ങളിലും പ്രത്യേക സ്റ്റേഷനുകളുണ്ടാകും. സ്മാർട്ട് ഫോൺ വഴി ഇവയുടെ സേവനം ഉപയോഗപ്പെടുത്താനാകും. ഹറം ടാക്സിയുടെ മുന്നോടിയായാണ് മക്കയിൽ പുതിയ ലിമോസിൻ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നത് പൊതുഗതാഗത അതോറിറ്റി നിർത്തലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
