ഹറമിൽ സമൂഹ അകല പാലനത്തിന് കളർ സ്റ്റിക്കറുകൾ
text_fieldsജിദ്ദ: മക്ക ഹറമിൽ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഹജ്ജ് ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് സന്ദർശിച്ച് വിലയിരുത്തി. ഹറമിനകത്ത് സമൂഹ അകലം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികൾ മന്ത്രി ഉറപ്പുവരുത്തി. മത്വാഫിൽ വിവിധ നിറങ്ങളിലുള്ള സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെന്ന് ഹറം സന്ദർശനം വിശദീകരിക്കവെ മന്ത്രി പറഞ്ഞു. നിശ്ചിത നിറങ്ങൾക്കനുസരിച്ച് ഹാജിമാരെ സംഘങ്ങളായി തിരിക്കും. ഒാരോ സംഘവും അവർക്ക് നിശ്ചയിച്ച നിറങ്ങളിലെ സ് റ്റികൾക്കിടയിലൂടെയായിരിക്കും ത്വവാഫ് ചെയ്യുക. സമൂഹ അകലം പാലിച്ചുകൊണ്ടായിരിക്കും ത്വവാഫ് നടക്കുകയെന്നും ഹജ്ജ് സഹമന്ത്രി പറഞ്ഞു. തീർഥാടകരുടെ ആരോഗ്യ സുരക്ഷക്ക് ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവരെ തീർഥാടകരിൽ ആർക്കും കേവിഡ്ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹജ്ജ് സഹമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.