തിങ്കളാഴ്​ച ഹറമിലെത്തിയത്​  20 ലക്ഷത്തിലേറെ പേർ

09:28 AM
13/06/2018

ജിദ്ദ: റമദാൻ 27ാം രാവായ തിങ്കളാഴ്​ച മക്കയിലെ മസ്​ജിദുൽ ഹറാമിൽ പ്രാർഥനകൾക്കായി എത്തിയത്​ 20 ലക്ഷത്തിലേറെ പേർ. മസ്​ജിദി​​​െൻറ അകവും പുറം അങ്കണങ്ങളും വഴിയോരങ്ങളുമെല്ലാം വിശ്വാസികളെ കൊണ്ട്​ നിറഞ്ഞു. ഇശാ നമസ്​കാരത്തിനും തറാവീഹിനും തുടർന്ന്​ ഖിയാമുല്ലൈൽ നമസ്​കാരത്തിനുമെല്ലാം ഇതായിരുന്നു അവസ്​ഥ. വിശ്വാസികൾക്ക്​ സുരക്ഷിതമായും ശാന്തമായും പ്രാർഥനാകർമങ്ങളിൽ മുഴുകാനുള്ള സൗകര്യമെല്ലാം ഒരുക്കിയിരു​ന്നുവെന്ന്​ അധികൃതർ വ്യക്​തമാക്കി. 
 

Loading...
COMMENTS