ഹറമിലെ മുഅദ്ദിൻ മുറിയുെട വിശേഷങ്ങൾ ഇങ്ങനെ
text_fieldsജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലെ മുഅദ്ദിൻമാരുടെ ഒൗദ്യോഗിക ജോലിയിടത്തിെൻറ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടു. മസ്ജിദുൽ ഹറാമിെൻറ മിനാരങ്ങൾക്ക് മുകളിൽ സ്ഥാപിച്ച കൂറ്റൻ മെഗാഫോണുകൾ വഴി മക്ക പട്ടണത്തിെൻറ സകല കോണുകളിലും ഇൻറർനെറ്റ് വഴി ലോകത്തിെൻറ മുക്കുമൂലകളിലും എത്തുന്ന പ്രൗഢമായ ബാങ്കുവിളി യഥാർഥത്തിൽ മുഴങ്ങുന്നത് ഇൗ മുറിയിലെ അഞ്ചു മൈക്കുകൾക്ക് മുന്നിലാണ്. പരിചിത സന്ദർശകർക്കും മക്കവാസികൾക്കും ഒാരോ മുഅദ്ദിെൻറയും ശബ്ദം അനായാസം തിരിച്ചറിയാനാകും.
40 വർഷത്തിലേറെയായി ഇൗ മുറിയുടെ ഭാഗമായ മസ്ജിദുൽ ഹറാമിലെ ഏറ്റവും പ്രശസ്തനായ മുഅദ്ദിൻ ശൈഖ് അലി അഹമദ് മുല്ല മുഅദ്ദിൻ വിശേഷങ്ങൾ വിശദീകരിക്കുന്നു: 20 പ്രധാന മുഅദ്ദിൻമാരാണ് ഹറമിലുള്ളത്. നാലു ട്രെയിനികളും. ഒാരോ മുഅദ്ദിനും അവരുടേതായ ശൈലിയുണ്ട്. മുഅദ്ദിൻമാർ ബാങ്കുവിളിക്കുകയും അഞ്ചുനേര നമസ്കാരത്തിനും തറാവീഹിനും മയ്യത്ത് നമസ്കാരങ്ങൾക്കും ഇമാമിന് പിന്നാലെ സൂചക മന്ത്രണങ്ങൾ മുഴക്കുകയും ചെയ്യും. എല്ലാസമയവും ഒാരോ മുഅദ്ദിനും ഒരു പകരക്കാരൻ തയാറായിരിക്കും.
മുഅദ്ദിൻമാരുടെ ശൈഖ് എന്നറിയപ്പെടുന്ന ശൈഖ് മുല്ല 1975 മുതൽ മസ്ജിദുൽഹറാമിലുണ്ട്. ഹറമിലെത്തുന്നവർക്ക് ഏറ്റവും പരിചതമായ ശബ്ദവും അദ്ദേഹത്തിേൻറതാണ്. 14ാം വയസിൽ ഹറമിലെ ബാബ് അൽസിയാദ മിനാരത്തിൽ നിന്ന് ബാങ്കുവിളിച്ചാണ് തുടങ്ങിയത്. പിന്നീട് ബാബ് അൽ മഹ്കമയിലേക്ക് മാറി. കുറച്ചുകാലങ്ങൾക്ക് ശേഷം മൊത്തം പള്ളിയുടെ മുഅദ്ദിനായി. സമയകൃത്യത ഉറപ്പുവരുത്താൻ കലണ്ടർ ടൈപ്പ് ക്ലോക്കുകളാണ് ഉപയോഗിക്കുന്നതെന്നും ശൈഖ് മുല്ല പറയുന്നു. ആധുനിക കണ്ടുപിടിത്തങ്ങൾ ഇത്തരം കാര്യങ്ങളിൽ ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇൗരംഗങ്ങളിലെ ഏറ്റവും നവീനമായ സാേങ്കതിക വിദ്യകളാണ് ഹറമിൽ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
