Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമിൽ സുരക്ഷ...

ഹറമിൽ സുരക്ഷ ഉദ്യോഗസ്​ഥരുടെ സേവനം ശ്ര​ദ്ധേയം

text_fields
bookmark_border
ഹറമിൽ സുരക്ഷ ഉദ്യോഗസ്​ഥരുടെ  സേവനം ശ്ര​ദ്ധേയം
cancel
camera_alt???? ????? ???? ??????? ?????? ????????????
മക്ക: റമദാനിൽ മക്ക ഹറമിൽ സുരക്ഷ ഉദ്യോഗസ്​ഥർ ​ ചെയ്​തു കൊണ്ടിരിക്കുന്ന സേവനങ്ങൾ ശ്ര​ദ്ധേയമാകുന്നു. സുരക്ഷ രം ഗത്ത്​ മാത്രമല്ല മാനുഷിക സേവന രംഗത്ത്​ ഇവർ ചെയ്​തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും വൈറലാകുകയാണ്​​. റമദാനിലെ വർധിച്ച തിരക്ക്​ കണക്കിലെടുത്ത്​ ഹറമിനകത്തും പുറത്തും സേവനത്തിന്​ ഇത്തവണയും നൂറു കണക്കിന്​ പൊലീസുകാരെയാണ്​ വിവിധ സുരക്ഷ വകുപ്പുകൾക്ക്​ കീഴിൽ നിയോഗിച്ചിരിക്കുന്നത്​. പ്രായം കൂടിയവരും രോഗികളും അവശരുമായവർക്ക്​ വേണ്ട സഹായങ്ങൾ നൽകൽ , തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്​ഥാപിതമാക്കൽ, വഴിയറിയാത്തവർക്ക്​ വഴി കാണിച്ചു കൊടുക്കൽ, തിരക്കൊഴിവാക്കൽ, ഉംറ കർമങ്ങൾക്ക്​ സഹായിക്കൽ തുടങ്ങി വിവിധ സേവനങ്ങൾക്ക്​ ഇവർ രംഗത്തുണ്ട്​. തീർഥാടകരുമായി എങ്ങനെ പെരുമാറണമെന്ന്​ പ്രത്യേക പരിശീലനം ലഭിച്ചവരാണിവർ. വിവിധ ഭാഷകൾ അറിയുന്നവരും കൂട്ടത്തിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsharam news
News Summary - haram news-saudi-saudi news
Next Story