ആരോഗ്യനില തൃപ്തികരം, പുഞ്ചിരിച്ചും അതിഥികളെ സ്വീകരിച്ചും ഹറം ഇമാം
text_fieldsഹറം ഇമാം ഡോ. മാഹിർ അൽ മുഅയ്ഖിലി തന്നെ സന്ദർശിക്കാനെത്തിയവരെ വരവേറ്റപ്പോൾ
ജിദ്ദ: വെള്ളിയാഴ്ച മക്ക മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണ ഹറം ഇമാമും ഖതീബുമായ ഡോ. മാഹിർ അൽ മുഅയ്ഖിലിയുടെ ആരോഗ്യനില തൃപ്തികരം.
അദ്ദേഹത്തെ ഇമാം, മുഅദ്ദിൻ കാര്യ വകുപ്പിലെ ജീവനക്കാർ സന്ദർശിച്ചു. വീട്ടിൽ വിശ്രമിക്കുന്ന ഇമാം പൂർണ ആരോഗ്യവാനായാണ് കാണപ്പെട്ടതെന്ന് ജീവനക്കാർ പറഞ്ഞു. സന്ദർശിക്കാനെത്തിയ അതിഥികളെ പുഞ്ചിരിയോടെ വരവേറ്റു. പുഞ്ചിരിച്ച് അതിഥികളെ സ്വീകരിക്കുന്ന ചിത്രം ഓൺലൈൻ മാധ്യമങ്ങളിൽ ഇടംപിടിച്ചു.
വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെയാണ് ഡോ. മാഹിർ അൽ മുഅയ്ഖിലിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ഉടനെ അദ്ദേഹം ഖുതുബ വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു. നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കാൻ ആവശ്യപ്പെട്ടു.നമസ്കാരം തുടങ്ങിയപ്പോൾ ‘ഫാതിഹ’ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.ഉടൻ തന്നെ പിന്നിൽ വരിയിലുണ്ടായിരുന്ന മതകാര്യ പ്രസിഡൻസി മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മുന്നോട്ടുവരുകയും നമസ്കാരത്തിന് നേതൃത്വം നൽകുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

