ഇരുഹറം പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നത് പണ്ഡിതവര്യർ
text_fieldsമക്ക: റമദാനില്‍ ഇരുഹറമുകളിലെ രാത്രി നമസ്കാരങ്ങള്‍ക്കും പ്രാർഥനകള്‍ക്കും നേതൃത്വം നൽകുന്നത് ഇസ്ലാമിക പണ്ഡിത േശ്രണിയിലെ പ്രമുഖരാണ്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇരുഹറം വകുപ്പ് തലവനും പ്രശസ്ത പണ്ഡിതനുമായ ഡോ. അബ്്ദുറഹ്്മാൻ അല്‍ സുദൈസ് ആണ് പ്രധാന ഇമാം. 22ാം വയസിൽ, 1984 മുതൽ അദ്ദേഹം ഹറമിൽ നമസ്കാരത്തിന് നേതൃത്വം നൽകി വരുന്നു. ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ ഉമ്മുല്‍ ഖുറാ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം ലോകത്തെ ഖുർആൻ പാരായണ പ്രമുഖരിലൊരാളാണ്.
ഇസ്ലാമിക ശരീഅത്തില്‍ ഉമ്മുല്‍ ഖുറാ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സൗദ് ശുറൈം ആണ് മറ്റൊരു പ്രധാന ഇമാം. ഗ്രന്ഥകാരനായ അദ്ദേഹം ഉമ്മുല്‍ ഖുറാ സർവകലാശാലയിൽ കര്‍മശാസ്ത്ര വിഭാഗം ഡീനിെൻറ ചുമതലയും വഹിക്കുന്നു. മക്കയില്‍ ജനിച്ച ഡോ. ഖാലിദ് അല്‍ ഗാമിദി 2007 മുതല്‍ മസ്ജിദുല്‍ ഹറാമിലെ പ്രധാന ഖതീബും ഇമാമുമാണ്. 2005 മുതല്‍ 2007 വരെ മസ്ജിദുന്നബവിയില്‍ നമസ്കാരത്തിന് നേതൃതം നല്‍കിയ ഡോ. മാഹിര്‍ അല്‍ മുഅയ്കിലി 2008 മുതല്‍ മസ്ജിദുല്‍ ഹറാം ഇമാമായി സേവനം അനുഷ്ഠിക്കുന്നു.
37 വയസുള്ള ഡോ. യാസിര്‍ അല്‍ദോസരിയാണ് ഏറ്റവും പ്രായം കുറഞ്ഞ ഇമാം. റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റി കര്‍മ ശാസ്ത്ര താരതമ്യപഠനത്തില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡോ. അബ്ദുല്ല അല്‍ ജുഹ്നി, ഡോ. ബൻദര്‍ ബലീല എന്നിവരും മസ്ജിദുല്‍ ഹറമില്‍ നമസ്കാരത്തിനും പ്രാർഥനകള്‍ക്കും നേതൃത്വം നല്‍കുന്നു. മദീന മസ്ജിദുന്നബവിയിലെ ഡോ. അഹമദ്ഹുദൈഫിക്ക് ഇരുഹറം വികസനകാര്യവകുപ്പിെൻറ ചുമതല കൂടിയുണ്ട്. അദ്ദേഹത്തിന് ഖുർആന്‍ പാരായണ ശാസ്ത്രത്തിലും ഇസ്ലാമിക കര്‍മശാസ്ത്രത്തിലും ഡോക്ടറേറ്റും ഉണ്ട്. മദീനയിലെ പ്രമുഖ ഇമാമുമാരിൽ ഒരാളായ സ്വലാഹ് അല്‍ ബുദൈര്‍ മദീന ഹൈക്കോടതി ജഡ്ജികൂടിയാണ്.
എഴുത്തുകാരനായ ഡോ. അബ്ദുല്‍ മുഹ്സിന്‍ അല്‍ ഖാസിം, അഹമദ് ബിന്‍ താലിബ്, ഡോ. അബ്ദുല്ല അല്‍ ബുഈജാന്‍, ഡോ. ഖാലിദ് മുഹന്ന, മഹ്മൂദ് ഖലീല്‍ ഖാരി എന്നിവരും മസ്ജിദുന്നബവിയിലെ റമദാന്‍ രാത്രികള്‍ ഭക്തി സാന്ദ്രമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
