Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമിലേത്​ ലോകത്തെ...

ഹറമിലേത്​ ലോകത്തെ ഏറ്റവും വലിയ ശബ്​ദസംവിധാനം

text_fields
bookmark_border
sound
cancel
camera_alt

മക്ക ഹറമിലെ ശബ്​ദസംവിധാനം

ജിദ്ദ: മക്കയിലെ മസ്​ജിദുൽ ഹറാമിലേത്​ ലോകത്തെ ഏറ്റവും വലിയ ശബ്​ദ സംവിധാനമെന്ന് റിപ്പോർട്ട്​​. ഹറമിലെത്തുന്നവർക്ക്​ ശബ്​ദമെത്തിക്കാൻ 7,500 ലൗഡ്​ സ്​പീക്കറുകളാണ്​ സജ്ജീകരിച്ചിട്ടുള്ളത്​. ഈ സംവിധാനം​​ പ്രവർത്തിപ്പിക്കാൻ​ 120 എൻജിനീയർമാരും ഇതര സാങ്കേതിക വിദഗ്ധരും പ്രവർത്തിക്കുന്നു​​. തീർഥാടകർക്ക്​ മികച്ച സേവനങ്ങൾ നൽകുന്നതി​ന്റെ ഭാഗമായാണ്​ ഇരുഹറം കാര്യാലയം​ ഹറമിൽ​ ഏറ്റവും മികച്ചതും നൂതനവുമായ ശബ്​ദസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്​.

ആധുനിക ഉപകരണങ്ങളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. സ്ഥലത്തി​ന്റെ ആവശ്യകതകൾ പരിഗണിച്ച്​ നൂതന ആന്റിനകളും സംവേദനക്ഷമ സംവിധാനങ്ങളും ഉപയോഗിച്ചാണ്​ ഇത്​ പ്രവർത്തിപ്പിക്കുന്നത്​. ഹറമിലെത്തുന്നവർക്ക്​ പൂർണ വ്യക്തതയോടെ ശബ്​ദം കൈമാറുന്നതിൽ പരിശീലനം ലഭിച്ച സ്പെഷലിസ്​റ്റുകളാണ്​ ഇത്​ നിയന്ത്രിക്കുന്നത്​.

ഹജ്ജ്​, റമദാൻ സീസണുകൾക്ക്​ മുമ്പ്​ ഹറമിലെ ശബ്​ദസംവിധാനങ്ങൾ കുറ്റമറ്റതാണെന്ന്​ ഉറപ്പുവരുത്തുക പതിവാണ്​​. ഇത്തവണ റമദാനിൽ ഹറമിനകത്തും പരിസരത്തുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾക്ക്​ ബാങ്കും ഇഖാമത്തും ഇമാമി​ന്റെ ശബ്​ദങ്ങളും എത്തിക്കുന്നതിന്​ പ്രഗല്ഭരും പരിചയസമ്പന്നരുമായ ആളുകളുടെ മേൽനോട്ടത്തിൽ​ ഏറ്റവും നൂതന ഓഡിയോ സാ​​ങ്കേതികവിദ്യകളാണ്​ ഒരുക്കിയിരിക്കുന്നത്​.

ബാങ്ക്​ വിളിക്കുന്നതിനായി നിശ്ചയിച്ചവരുടെ എണ്ണം 24 ആണ്​​. ശ്രുതിമധുരമായ ശബ്​ദമുള്ളവരും അനുഭവപരിചയമുള്ളവരുമാണിവർ. ചിലർക്ക്​ വർഷങ്ങളുടെ പരിചയമുണ്ട്​. അവരവരുടെ സമയം അനുസരിച്ച് ഇരുഹറം കാര്യാലയമാണ്​ ഇവരുടെ ഷെഡ്യൂൾ നിശ്ചയിക്കുന്നത്​. ബാങ്കുവിളിക്ക്​ ഒരു മണിക്കൂർ മുമ്പ്​ ‘മുഅദ്ദിൻ’ നിശ്ചയിച്ച സ്ഥലത്ത്​ എത്തിയിരിക്കണമെന്നാണ്​ വ്യവസ്ഥ.

കൂടെ ഒരാളും ഒരു അസിസ്​റ്റൻറ്​ മുഅദ്ദിനും ഉണ്ടാകും. വാർത്ത മന്ത്രാലയത്തി​ന്റെ സഹകരണത്തോടെ ബാങ്കുവിളി നേരിട്ട്​ സംപ്രേഷണത്തിന് ഓഡിയോ-വിഷ്വൽ ബ്രോഡ്കാസ്​റ്റിങ്​ സംവിധാനങ്ങളും ഹറമിലുണ്ട്​. ഓരോ പ്രാർഥനക്കും മുമ്പായി സ്ഥിരമായി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ബാങ്ക്​, ഇഖാമത്ത്​, നമസ്​കാരം എന്നിവയുടെ ഓഡിയോ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന്​ ഹറം ഇലക്‌ട്രോണിക് പ്രവർത്തന വകുപ്പ്​ ഡയറക്ടർ എൻജിനീയർ സഈദ് ബിൻ ഖലഫ് അൽഅംറി പറഞ്ഞു.

ഹറമിനുള്ളിൽ, അതി​ന്റെ മുറ്റങ്ങൾ, പുതിയ വിപുലീകരണ ഭാഗങ്ങൾ, ചുറ്റുമുള്ള റോഡുകൾ എന്നിവിടങ്ങളിലായി നിരവധി സ്പീക്കറുകളുണ്ട്​. അതിലേക്കുള്ള ശബ്​ദം മികച്ച രീതിയിൽ എത്തിക്കുന്നതിനാണ്​ ഇവർ പ്രവർത്തിക്കുന്നത്​.ബാങ്ക്​ വിളിക്കുന്നവരുടെയും ഇമാമുമാരുടെയും ശബ്​ദം പിടിച്ചെടുക്കുന്നത്​ നൂതന സെൻസിറ്റിവിറ്റി സെൻസറുകളിലൂടെയാണ്​.

ഹറമിലുടനീളം ഓഡിയോ ബാലൻസ്​ അനുസരിച്ച്​ ശബ്‌ദനിലവാരം ഉറപ്പാക്കാൻ ദിനേന പ്രവർത്തിക്കുന്നുണ്ട്​. കൺട്രോൾ റൂമുകൾക്കുള്ളിൽനിന്ന് ആരാധകർക്ക് ശല്യമുണ്ടാകാത്ത വിധത്തിലാണ് സൗണ്ട് ബാലൻസ് ചെയ്യുന്നത്​. ഹറമിന്റെ എല്ലാ ഭാഗങ്ങളിലും ചുറ്റുമുള്ള ചത്വരങ്ങളിലും ഇത് എത്തിച്ചേരുന്നു. ഓഡിയോ സംവിധാനം ടെലിവിഷനുകൾക്കും മീഡിയ സ്​റ്റേഷനുകൾക്കുമായി നേരിട്ടുള്ള സംപ്രേഷണ സംവിധാനങ്ങൾ പങ്കിടുന്നുണ്ട്​. വല്ല തകരാർ സംഭവിക്കുമ്പോൾ അത്​ യാന്ത്രികമായി പ്രവർത്തിപ്പിക്കുന്നതിനും അല്ലെങ്കിൽ അനുബന്ധ കൺട്രോൾ റൂമിൽനിന്ന് അവ പ്രവർത്തിക്കുവാനും സംവിധാനമുണ്ട്​. നിരവധി എൻജിനീയർമാർ ഇതിനായുണ്ട്​. ചുറ്റുമുള്ള സ്പീക്കറുകളിലൂടെയുള്ള ശബ്​ദം മത്വാഫിനുള്ളിൽ സന്തുലിതമാണെന്നും സഈദ്​ അൽഅംറി പറഞ്ഞു.

ഹറമിൽ മുഅദ്ദീൻ ബാങ്ക് വിളിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldHaramlargest sound system
News Summary - Haram has the largest sound system in the world
Next Story