‘റിയ’ കപ്പ് ക്രിക്കറ്റ് ടൂണമെൻറിൽ ഹാരാ യൂനിറ്റിന് തുടർച്ചയായി രണ്ടാം ജയം
text_fields‘റിയ’ കപ്പ് ക്രിക്കറ്റ് ടൂണമെൻറിൽ േജതാക്കളായ ഹാരാ യൂനിറ്റിന് ട്രോഫി സമ്മാനിക്കുന്നു
റിയാദ്: റിയ ഇൻറർ യൂനിറ്റ് ക്രിക്കറ്റ് ടൂർണമെൻറ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിൽ നടന്നു. ഉമർ കുട്ടി ഉദ്ഘാടനം ചെയ്തു. അരുൺ കുമരൻ സംബന്ധിച്ചു. ഫൈനലിൽ ഹാര യൂനിറ്റ് ചാമ്പ്യന്മാരായി. മലസ് യൂനിറ്റ് റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. ഹബീബ് റഹ്മാൻ, അരുൺ കുമരൻ, ഡെന്നി ഇമ്മട്ടി, റെജിമോൻ, ബിജു ജോസഫ്, അജുമോൻ എന്നിവർ കളി നിയന്ത്രിച്ചു. നല്ല ബാറ്റ്സ്മാനും നല്ല ബൗളറും ആയി ഹാര യൂനിറ്റിന്റെ ബിബിനെ തിരഞ്ഞെടുത്തു.
നല്ല കളിക്കാരനുള്ള സമ്മാനത്തിനും ബിബിൻ അർഹനായി. ഡെന്നി ഇമ്മട്ടി, ക്ലീറ്റസ്, അബ്ദുൽ സലാം, സിനിൽ സുഗതൻ, അരുൾ നടരാജൻ, ഹനീഫ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. പീറ്ററിന്റെ നേതൃത്വത്തിൽ ജുബിൻ പോൾ, ഹബീബ് റഹ്മാൻ, ഡോ. പൊന്മുരുകൻ, സന്ദീപ്, സെൽവകുമാർ, അരുൾ നടരാജൻ എന്നിവർ ടൂർണമെൻറിന് നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

