Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ തൂങ്ങിമരിച്ച...

സൗദിയിൽ തൂങ്ങിമരിച്ച യു.പി സ്വദേശിയുടെ മൃതദേഹം 300 ദിവസത്തിന്​ ശേഷം നാട്ടിലേക്ക്​

text_fields
bookmark_border
സൗദിയിൽ തൂങ്ങിമരിച്ച യു.പി സ്വദേശിയുടെ  മൃതദേഹം 300 ദിവസത്തിന്​ ശേഷം നാട്ടിലേക്ക്​
cancel

റിയാദ്​: തൊഴിൽ തട്ടിപ്പിന്​ ഇരയായി സൗദിയിൽ ജീവനൊടുക്കിയ ഇന്ത്യൻ യുവാവി​​​​െൻറ മൃതദേഹം 300 ദിവസത്തിന്​ ശേഷം നാട്ടിലേക്ക്​. ലക്​നോയിലെ ഗോണ്ട തെഹ്​സീൽ കേണൽഗഞ്ച്​, ജഹാംഗിർവ, അഹിരോറ സ്വദേശി അക്ഷയ്​ കുമാർ ബാബുവി​​​​െൻറ ​ (22) മൃതശരീരമാണ്​ ബുധനാഴ്​ച രാത്രി 9.15ന് റിയാദിൽ നിന്ന്​ ​ഒമാൻ എയർലൈൻസ്​ വിമാനത്തിൽ ഉറ്റവരുടെ അടുത്തേക്ക്​ പുറപ ്പെട്ടത്​. വ്യാഴാഴ്​ച രാവിലെ 10.10ന്​ ലക്​നോയിലെത്തും. മാതാപിതാക്കളായ ദർഗാഹിയും നസ്രീനയും കൂടെപിറപ്പുകളും ഏറ് റുവാങ്ങാനെത്തും. കഴിഞ്ഞ വർഷം മാർച്ച്​ 28ന്​ റിയാദിൽ നിന്ന്​ 250 കിലോമീറ്ററകലെ ദവാദ്​മിക്ക്​ സമീപം മരുഭൂമിയിലെ ആട്ടിൻകൂട്ടിലാണ്​ യുവാവ്​ തൂങ്ങിമരിച്ചത്​. ഒമ്പതര മാസത്തിന്​ ശേഷം മാത്രമാണ്​ വീട്ടുകാർ ഇക്കാര്യമറിഞ്ഞത്​. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ്​ യുവാവ്​ സൗദിയിലെത്തിയത്​.

ദവാദ്​മിയിൽ ടൈലറായി ജോലി ​െചയ്യുന്ന ത​​​​െൻറ നാട്ടുകാരൻ തന്നെയായ ഏജൻറാണ്​ വിസ ഏർപ്പാടാക്കിയത്​. നാട്ടിൽ ടൈലറായായിരുന്നു അക്ഷയ്​കുമാർ. ടൈലർ വിസയെന്ന്​ പറഞ്ഞുപറ്റിച്ചാണ്​ ഗാർഹിക വിസയിൽ കൊണ്ടുവന്നത്​. കാത്തിരുന്നത്​ മരുഭൂമിയിലെ ആട്ടിടയ ജോലി. ദവാദ്​മിയിൽ നിന്ന്​ 20 കിലോമീറ്ററകലെ ദസ്​മ എന്ന സ്ഥലത്തായിരുന്നു സ്​പോൺസറുടെ​ ആട്ടിൻകൂട്​. ആട്ടിൻപറ്റത്തേയും തെളിച്ച്​ മരുഭൂമിയിൽ അലയേണ്ട ജോലി ആദ്യ ദിവസം തന്നെ യുവാവ്​ മടുത്തു. പലതവണ ഒളിച്ചോടി ഏജൻറി​​​​െൻറ അടുത്തെത്തി. അപ്പോഴെല്ലാം സ്​പോൺസർ വന്ന്​ തിരികെ വിളിച്ചുകൊണ്ടുപോയി. രക്ഷപ്പെടില്ലെന്ന്​ കണ്ടതോടെ രണ്ടര മാസത്തിന് ശേഷം​ ആത്മഹത്യ ചെയ്​തു. മാസങ്ങളായി ഇയാളെ കുറിച്ച്​ വിവരമില്ലാതായപ്പോൾ​​ മാതാപിതാക്കൾ എംബസിക്ക്​ പരാതി അയച്ചു. തുടർന്ന്​ ദവാദ്​മിയിലെ കെ.എം.സി.സി പ്രവർത്തകൻ ഹുസൈൻ അലി നടത്തിയ അന്വേഷണത്തിലാണ്​ ഒമ്പതര മാസമായി മൃതദേഹം ദവാദ്​മി ജനറൽ ആശുപത്രി മോർച്ചറിയിലുണ്ടെന്ന്​ കണ്ടെത്തിയത്​. ദരിദ്ര കുടുംബത്തി​​​​െൻറ ആശ്രയമായിരുന്നു യുവാവ്​. നാട്ടിൽ ടൈലർ ജോലി ചെയ്​ത്​ കുടുംബം പോറ്റുന്നതിനിടയിലാണ്​ ഏജൻറി​​​​െൻറ വിസ വാഗ്​ദാനമുണ്ടായത്​.

80,000 രൂപ അയാൾ ഇൗടാക്കുകയും ചെയ്​തു. മുസ്​ലിം കുടുംബാംഗമാണെങ്കിലും യുവാവി​​​​െൻറ പാസ്​പോർട്ടിൽ ഹിന്ദു എന്നാണുള്ളത്​. ഇൗ വൈരുദ്ധ്യത്തെ കുറിച്ച്​ ചോദിച്ചപ്പോൾ സ്​കൂളിൽ ചേർത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നാണ്​ പിതാവ്​ പറഞ്ഞത്​. ഹിന്ദു ആചാരപ്രകാരം സംസ്​കരിക്കാൻ മൃതദേഹം സ്വദേശത്തേക്ക്​ അയക്കണമെന്ന കാരണം കൊണ്ടുകൂടിയാണ്​ ആശുപത്രി അധികൃതർ മൃതദേഹം ഇത്രയുംകാലം സൂക്ഷിച്ചത്​. എംബസിയും സാമൂഹിക പ്രവർത്തകനും ഇടപെട്ടതോടെ മൃതദേഹം നാട്ടിൽ അയക്കാനുള്ള മുഴുവൻ ചെലവും വഹിക്കാൻ സ്​പോൺസർ തയാറായി. രണ്ടര മാസത്തെ ശമ്പളം നാട്ടിലെ കുടുംബത്തിന്​ നേരിട്ട്​ അയച്ചുകൊടുക്കുകയും ചെയ്​തു.

ഹുസൈൻ അലിയുടെ ശ്രമഫലമായി രണ്ട്​ ദിവസം മുമ്പ്​ മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലെത്തിക്കുകയും ഒമാൻ എയർലൈൻസ്​ വിമാനത്തിൽ കൊണ്ടുപോകാൻ ഏർപ്പാടാക്കുകയും ചെയ്​തു. ഇതിനിടെ വിസക്ക്​ വേണ്ടി താൻ ഇൗടാക്കിയ 80,000 രൂപയും ഏജൻറ്​ കുടുംബത്തിന്​ അയച്ചുകൊടുത്തു. ഇതെല്ലാം കിട്ടി, പക്ഷേ തങ്ങളുടെ പ്രിയപ്പെട്ടവനെ തിരിച്ചുകിട്ടില്ലല്ലോ എന്ന്​ പറഞ്ഞ്​ പിതാവ്​ കരഞ്ഞത്​ ഫോണിൽ കേട്ടപ്പോൾ ഹൃദയം തകർന്നുപോയെന്ന്​ ഹുസൈൻ അലി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsHanged young man in
News Summary - Hanged young man in, Saudi news
Next Story