Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈകല്യത്തെ സർഗശേഷി...

വൈകല്യത്തെ സർഗശേഷി കൊണ്ട് അതിജയിച്ച് മുഹമ്മദ് യാസീൻ

text_fields
bookmark_border
വൈകല്യത്തെ സർഗശേഷി കൊണ്ട് അതിജയിച്ച് മുഹമ്മദ് യാസീൻ
cancel

യാമ്പു: വൈകല്യത്തെ ത​​​െൻറ സർഗശേഷികൊണ്ട് അതിജയിക്കുകയാണ് യാമ്പു റദ്​വ സ്‌കൂൾ പ്ലസ് ടു വിദ്യാർഥി മലപ്പുറം അരീക്കോട് - മൂർക്കനാട് സ്വദേശി മുഹമ്മദ് യാസീൻ. ചെറുപ്പത്തിലെ ശാരീരിക വൈകല്യത്തിന് വിധേയനായ യാസീൻ വർഷങ്ങളായി മാതാപിതാക്കളോടൊപ്പം പ്രവാസി വിദ്യാർഥിയായി യാമ്പുവിൽ കഴിയുന്നു. യാമ്പു അൽ മനാർ സ്‌കൂളിൽ നിന്ന് നല്ല മാർക്കോടെ പത്താം ക്ലാസ് വിജയിച്ച യാസീൻ ഇപ്പോൾ റദ് വ സ്‌കൂളിൽ പ്ലസ്‌ടുവിന്‌ പഠിക്കുകയാണ്​.

‘ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ’ സ്‌കൂളിൽ സംഘടിപ്പിച്ച ടാല​​െൻറ്​ പരീക്ഷയിൽ സൗദിയിൽ നിന്നും പരീക്ഷയെഴുതിയവരിൽ നിന്ന് 17 മത് റാങ്ക് നേടിയാണ് മുഹമ്മദ് യാസീൻ ശ്രദ്ധേയനായത്. തളർച്ച ബാധിച്ച കൈകൾ കൊണ്ട് തന്നെ വായയുടെ സഹായത്തോടെ പരീക്ഷയെഴുതിയാണ് തിളക്കമാർന്ന വിജയം നേടാൻ യാസീന് കഴിഞ്ഞത്. നല്ല ചിത്രകാരനുമാണ്​ യാസീൻ. ശരീരിക അവശതകളെ അവഗണിച്ച്  മനക്കരുത്തോടെ പഠനത്തിലും പഠ്യേതര കാര്യങ്ങളിലും ഈ പ്രതിഭ മുന്നേറുന്നത് നിശ്ചയദാർഢ്യം കൊണ്ടുതന്നെയാണ്. ടാല​​െൻറ്​ പരീക്ഷയിൽ  മികവ് കാണിച്ച മുഹമ്മദ് യാസീനെ സ്‌കൂൾ പ്രിൻസിപ്പൽ അബ്്ദുൽ വദൂദ് ഖാൻ അനുമോദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyaseenmalayalam newshandicap
News Summary - handicap-Yaseen-Gulf news
Next Story