ഹനാൻ ഷാ റിയാദിൽ പാടും; ‘ലയാലി റിയാദ്’ നവംബർ 21ന്
text_fieldsപാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സാരഥികൾ റിയാദിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ലയാലി റിയാദ്’ സംഗീത രാവ് നവംബർ 21ന് വെള്ളിയാഴ്ച റിയാദിലെ തുമാമ റോഡിലെ സഹൽ ലാൻഡ് വാട്ടർ തീം പാർക്കിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ ആർട്ടെക്സ് ഇവന്റ് ആൻഡ് എക്സിബിഷൻ കമ്പനിയുമായി സഹകരിച്ചാണ് കലാ രാത്രി സംഘടിപ്പിക്കുന്നത്.
ഗായകനായ ഹനാൻ ഷാ നയിക്കുന്ന സംഗീത രാത്രിയിൽ കേരളത്തിലെ പ്രമുഖ ഗായകരായ ഈച്ചു, അരവിന്ദ്, കീർത്തന, ശ്വേത, ഷാൻ ആൻഡ് ഷാ എന്നിവർ ലൈവ് ഓർക്കസ്ട്രയോടൊപ്പം ‘ലയാലി റിയാദ്’ പരിപാടിയിൽ പാട്ടുകൾ ആലപിക്കും. അവതാരകനായി രാജ് കലേഷും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. റിയാദിനകത്തും പുറത്തുമുള്ള കാലാകാരന്മാരുടെ പരിപാടികൾക്കും വേദി സാക്ഷിയാകുമെന്ന് സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഷഫീർ പത്തിരിപ്പാല, ചെയർമാൻ കബീർ പട്ടാമ്പി, സെക്രട്ടറി ജംഷാദ് വാക്കയിൽ, പ്രോഗ്രാം കൺവീനർ മുസ്തഫ എടത്തനാട്ടുകര, ഈവന്റ് മാനേജർ മുഹമ്മദ് താഹ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

