Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​ഹ​ച​ര്യം...

സാ​ഹ​ച​ര്യം എ​ഴു​ത്തു​കാ​ര​നാ​ക്കി​യ പ്ര​വാ​സി​ക്ക് ക​ലാ ജി​ദ്ദ​യു​ടെ ആ​ദ​രം

text_fields
bookmark_border
സാ​ഹ​ച​ര്യം എ​ഴു​ത്തു​കാ​ര​നാ​ക്കി​യ പ്ര​വാ​സി​ക്ക് ക​ലാ ജി​ദ്ദ​യു​ടെ ആ​ദ​രം
cancel
camera_alt

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ഹം​സ പൊ​ന്മ​ള​ക്കു​ള്ള ജി​ദ്ദ ക​ലാ​സ​മി​തി ഉ​പ​ഹാ​രം മു​സാ​ഫി​ർ സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: സൗ​ദി​യി​ൽ കോ​വി​ഡ് കാ​ര​ണ​മു​ണ്ടാ​യ അ​ട​ച്ചി​ട​ൽ കാ​ല​ത്ത് നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ പ​ല പ്ര​വാ​സി​ക​ളും ത​ങ്ങ​ളു​ടെ മൊ​ബൈ​ലി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഒ​തു​ങ്ങി​ക്കൂ​ടി​യ​പ്പോ​ൾ ഒ​റ്റ​പ്പെ​ട​ലി​െൻറ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നും പു​സ്ത​ക​മെ​ഴു​തി മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഹം​സ പൊ​ന്മ​ള​യെ ജി​ദ്ദ ക​ലാ​സ​മി​തി ആ​ദ​രി​ച്ചു. ലോ​കം മു​ഴു​വ​ൻ അ​ട​ച്ചി​ട്ട സ​മ​യ​ത്ത് കു​ടും​ബം നാ​ട്ടി​ല​ക​പ്പെ​ട്ട് സ്വ​ന്തം ഫ്ലാ​റ്റി​ൽ പ്ര​വാ​സ​ലോ​ക​ത്ത് ഒ​റ്റ​പ്പെ​ട്ട ഇ​ദ്ദേ​ഹം ത​െൻറ മ​ന​സ്സി​ലെ വേ​ദ​ന​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ആ​ദ്യം ക​ട​ലാ​സി​ൽ കു​ത്തി​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​ത്.

പി​ന്നീ​ട് ഇ​ത് മ​ല​യാ​ളം ന്യൂ​സ് ദി​ന​പ​ത്ര​ത്തി​ൽ അ​ച്ച​ടി​ച്ച് വ​രു​ക​യും തു​ട​ർ​ന്ന് 'ലോ​ക്​​ഡൗ​ൺ' എ​ന്ന​പേ​രി​ൽ പു​സ്‌​ത​മാ​യി പു​റ​ത്തി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. പു​സ്ത​കം പി​ന്നീ​ട് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ൻ നാ​ട്ടി​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത സി​നി​മ സം​വി​ധാ​യ​ക​ൻ പ​ത്മ​കു​മാ​ർ ഈ ​ക​ഥ സി​നി​മ​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഹം​സ പൊ​ന്മ​ള​ക്കു​ള്ള ജി​ദ്ദ ക​ലാ​സ​മി​തി​യു​ടെ ഉ​പ​ഹാ​രം പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ സ​മ്മാ​നി​ച്ചു. മു​ഴു​വ​ൻ പ്ര​വാ​സി​ക​ൾ​ക്കും പ്ര​ചോ​ദ​ന​വും അ​ഭി​മാ​ന​വു​മാ​ണ് സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഹം​സ പൊ​ന്മ​ള​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം. അ​ഹ​മ്മ​ദ് ആ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​രി പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കീ​ബോ​ർ​ഡി​സ്​​റ്റു​ക​ളാ​യ വെ​ബ്സാ​ൻ ഖാ​നും, ഇ​ലാ​ൻ ഖാ​നും പ​രി​പാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പി.​എം. മാ​യി​ൻ​കു​ട്ടി, സാ​ദി​ഖ​ലി തു​വ്വൂ​ർ, ക​ബീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ കൈ​മാ​റി.

നാട്ടിലേക്ക് മടങ്ങുന്ന വെ​ബ്സാ​ൻ ഖാ​നും ഇ​ലാ​ൻ ഖാ​നും പി.​എം. മാ​യി​ൻ​കു​ട്ടി, സാ​ദി​ഖ​ലി തു​വ്വൂ​ർ, ക​ബീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ ഉപഹാരം കൈ​മാ​റുന്നു.


കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, ഷ​രീ​ഫ് അ​റ​ക്ക​ൽ, ഹ​ക്കീം പാ​റ​ക്ക​ൽ, ഗ​ഫൂ​ർ ചാ​ലി​ൽ, ആ​ലു​ങ്ങ​ൽ ചെ​റി​യ മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം ഇ​രി​ങ്ങ​ല്ലൂ​ർ, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, സ​ലാം അ​ൽ​റ​യാ​ൻ, ഉ​ണ്ണി തെ​ക്കേ​ട​ത്ത്,സെ​ലീ​ന മു​സാ​ഫി​ർ, ഹ​സീ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കൊ​റി​യോ​ഗ്രാ​ഫ​ർ നാ​ദി​റ ടീ​ച്ച​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​സ​ന്ധ്യ​യും ജ​മാ​ൽ പാ​ഷ, മു​ഹ​മ്മ​ദ് കു​ട്ടി അ​രി​മ്പ്ര, ഓ​മ​ന​ക്കു​ട്ട​ൻ, ഡോ. ​മി​ർ​സാ​ന ഷാ​ജു, സോ​ഫി​യ സു​നി​ൽ, മും​താ​സ് അ​ബ്​​ദു​റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. മു​സ്ത​ഫ കു​ന്നും​പു​റം, അ​ബ്​​ദു​റ​ഹ്മാ​ൻ മേ​ക്ക​മ​ണ്ണി​ൽ, സ​മ​ദ് ചോ​ല​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഹ​സ​ൻ യ​മ​ഹ അ​വ​താ​ര​ക​നാ​യി​രു​ന്നു. യൂ​സ​ഫ് കോ​ട്ട സ്വാ​ഗ​ത​വും മു​ജീ​ബ് പാ​ക്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysterious circumstances deathHamsa PonmalaExpatriate writer
News Summary - Hamsa Ponmala Circumstances Written by Expatriate Artist's Beginning
Next Story