ഹമീദ് സെയ്ത് മുഹമ്മദിന്റെ നാലര പതിറ്റാണ്ട് പ്രവാസത്തിന് വിരാമം
text_fieldsഹമീദ് സൈദ് മുഹമ്മദ്
(ഇന്‍ സൈറ്റില്‍ 1981-ലെ ചിത്രം)
റിയാദ്: 45 വര്‍ഷം നീണ്ട സുദീർഘമായ പ്രവാസത്തിന്റെ അനുഭവ സമ്പത്തുമായി, റിയാദിലെ ആദ്യകാല പ്രവാസികളില്‍ ഒരാളായ ഹമീദ് സെയ്ത് മുഹമ്മദ് നാട്ടിലേക്ക് മടങ്ങി. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ‘രാജു ഇക്ക’ ആയ അദ്ദേഹം കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്.
1981 ജൂൺ ഒന്നിനാണ് തൊഴില്‍ വിസയില്‍ റിയാദ് ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ആ വർഷത്തെ റമദാന് വ്രതാനുഷ്ഠാനം ആരംഭിച്ചതും ഇതേ ദിവസമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.
ഇന്ന് കാണുന്ന കൂറ്റന്‍ കെട്ടിടങ്ങളോ റോഡുകളോ ഒന്നും തന്നെ ഇല്ലാത്ത മരുഭൂ പ്രദേശമായിരുന്നു റിയാദ് നഗരം. നിരത്തുകളില്‍ വാഹനങ്ങളും പരിമിതം. നാമമാത്രമായ ഗതാഗത സൗകര്യങ്ങള്‍ മാത്രം ലഭ്യമായിരുന്ന അക്കാലം പ്രവാസത്തിന്റെ തുടക്കമായിരുന്നു. ജർമന്‍ നിർമിത ഗൃഹോപകരണ ബ്രാൻഡായ ബ്രൗണിന്റെ മൊത്ത വ്യാപാരികളായിരുന്ന ബഹശ്വേന്‍ കമ്പനിയുടെ വിസയിലായിരുന്നു റിയാദിലെത്തിയത്.
22 വര്‍ഷത്തോളം ഇതേ കമ്പനിയിൽ ജോലി ചെയ്തു. കഴിഞ്ഞ 23 വര്‍ഷമായി സാലിഹ് ബിന്‍ ശിഹോന്‍ എസ്റ്റാബ്ലിഷ്മെന്റ് എന്ന സ്ഥാപനത്തിലാണ് ജോലി. ഇദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും ആത്മാർഥതയും മാനേജ്മെൻറിന്റെ പ്രശംസക്ക് കാരണമായിട്ടുണ്ട്. ഭാര്യ നസീമ നേരത്തെ റിയാദിലുണ്ടായിരുന്നു. മകന് മുനീര്‍ അമാനുല്ലയും റിയാദിലുണ്ട്. കഴിഞ്ഞ ദിവസം ഗൾഫ് എയര്‍ വിമാനത്തില്‍ മടങ്ങിയ രാജു ഇക്ക എന്ന ഹമീദ് സെത്യ്ത് മുഹമ്മദിന് സുഹൃത്തുക്കൾ യാത്രയയപ്പ് നല്കി. ഷാജി പുന്നപ്ര, മുഹമ്മദ് മൂസ, അബ്ദുൽ അസീസ് എന്നി സുഹൃത്തുക്കൾ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

