ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ മതേതര കൂട്ടായ്മകൾ ശക്തിപ്പെടണം ^അബ്ദുൽ ഹമീദ് വാണിയമ്പലം
text_fieldsയാമ്പു: രാജ്യത്ത് ഭീഷണിയായി വളർന്നുവരുന്ന ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ മുഴുവൻ മതേതര ജനാധിപത്യവിഭാഗങ്ങളുടെയും കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് അബ്ദുൽ ഹമീദ് വാണിയമ്പലം. ജനാധിപത്യ രാജ്യത്തെ ഏകാധിപത്യമാണ് മോദി സർക്കാരിെൻറ മുഖമുദ്ര. പ്രവാസി സാംസ്കാരിക വേദി യാമ്പു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏകാധിപത്യം നടപ്പിലാക്കി വിവിധ മേഖലകൾ കൈയടക്കി രാജ്യം ഭരിക്കാനാണ് പ്രധാനമന്ത്രി മുതിരുന്നത്. ജനാധിപത്യ സംവിധാനങ്ങൾ പോലും അവഗണിച്ച് ഞാനാണ് രാഷ്ട്രം എന്ന രീതിയിൽ മുന്നോട്ട് പോകുന്നതിനെ പ്രതിരോധിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയിൽ ഉയർന്നു വരേണ്ടത്. 'പ്രവാസി' യാമ്പു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സോജി ജേക്കബ് ആധ്യക്ഷത വഹിച്ചു.
അൽമനാർ ഇൻറർ നാഷനൽ സ്‌കൂൾചെയർമാൻ മുഹമ്മദ് ഖാദർ, അനീസുദ്ദീൻ ചെറുകുളമ്പ്, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാബു വെള്ളാരപ്പിള്ളി സ്വാഗതവും ട്രഷറർ രാഹുൽ ജെ രാജൻ നന്ദിയും പറഞ്ഞു. 'നിലക്കാത്ത മണിനാദം' എന്ന പ്രഭാഷണം സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും വാർഷികാഘോഷത്തിന് മിഴിവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.