ഹമീദ്​ ലബ്ബയെ കണ്ടെത്തി; ​െകാളംബോക്ക്​ അടുത്തൊരു ചായക്കടയിൽ 

11:36 AM
23/02/2018
ഹമീദ്​ ലബ്ബ റാസികിനൊപ്പം

റിയാദ്​: സ്​പോൺസറുടെ ഒസ്യത്ത്​ പ്രകാരം 11,000 റിയാൽ സേവനാന്ത്യ ആനുകൂല്യം ലഭിച്ച ശ്രീലങ്കൻ ഡ്രൈവറെ കണ്ടെത്തി. 22 വർഷം മുമ്പ്​ സൗദിയിൽ നിന്ന്​ മടങ്ങിയ മുഹമ്മദ്​ സീഷൻ ഹമീദ്​ ലബ്ബയെ കൊളംബോക്ക്​ അടുത്ത്​ പോൽഗാവെല, ബൻദാവയിലാണ്​ ക​െണ്ടത്തിയത്​. ബൻദാവയിൽ ഒരു ചായക്കട നടത്തുകയാണ്​ ഹമീദ്​ ലബ്ബ ഇപ്പോൾ. അദ്ദേഹത്തെ കണ്ടെത്തിയ കൊളംബോയിലെ അസ്​മ ട്രാവൽസ്​ എം.ഡി റിഹാൻ റാസിക്​, ഹമീദ്​ ലബ്ബയുടെ വിവരങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്​. റിയാദിലെ ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെട്ട്​ അദ്ദേഹത്തിന്​ ലഭിക്കേണ്ട പണം കൈമാറാൻ ഉടൻ നടപടിയുണ്ടാകുമെന്ന്​ അറിയുന്നു. 
കഴിഞ്ഞയാഴ്​ചയാണ്​ ഹമീദ്​ ലബ്ബയുടെ മുൻ സ്​പോൺസർ ശുക്​ർ സുവൈലിം അൽശമ്മരിയുടെ ഒസ്യത്ത്​ പ്രകാരം 11,000 റിയാലുമായി അദ്ദേഹത്തി​​​െൻറ ചെറുമകൻ ശ്രീലങ്കൻ എംബസിയി​െലത്തിയത്​. 1987 മുതൽ 1996 വരെ ശുക്​ർ സുവൈലിമി​​​െൻറ ഹൗസ്​ഡ്രൈവർ ആയിരുന്നു ഹമീദ്​ ലബ്ബ. ’96 ൽ ശ്രീലങ്കയിലേക്ക്​ മടങ്ങി ലബ്ബ പിന്നീട്​ സൗദിയിലേക്ക്​ മടങ്ങിവന്നില്ല. വർഷങ്ങൾ കഴിഞ്ഞ്​ 2012 ൽ ശുക്​ർ സുവൈലിം മരിക്കു​േമ്പാൾ ത​​​െൻറ പഴയ ഡ്രൈവർക്ക്​ സേവനാന്ത ആനുകൂല്യമായി നൽകേണ്ട 11,000 റിയാൽ കൊടുക്കണമെന്ന്​ ഒസ്യത്ത്​ എഴുതി വെച്ചിരുന്നു.

ഹമീദ്​ ലബ്ബ ജീവിച്ചിരിപ്പു​ണ്ടെങ്കിൽ അദ്ദേഹത്തിനോ ഇല്ലെങ്കിൽ അദ്ദേഹത്തി​​​െൻറ അവകാശികൾക്കോ ഇൗപണം കൈമാറണമെന്നായിരുന്നു റിയാദിലെ ലങ്കൻ എംബസിയിലെത്തിയ ചെറുമക​​​െൻറ ആവശ്യം. പണം സ്വീകരിച്ച ശ്രീലങ്കൻ എംബസിക്ക്​ പ്രാഥമിക അന്വേഷണത്തിൽ ഹമീദ്​ ലബ്ബയുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ല.  വിവരമറിഞ്ഞ കൊളംബോയിലെ അസ്​മ ട്രാൽസ്​ ഉടമ റിഹാൻ റാസിക് അന്വേഷണത്തിന്​ ഇറങ്ങിത്തിരിക്കുകയായിരുന്നു. പാസ്​പോർട്ട്​ നമ്പർ വെച്ചുനടത്തിയ അന്വേഷണത്തിൽ ത​​​െൻറ ഗ്രാമത്തിന്​ അടുത്ത്​ തന്നെ റാസിക്​, ഹമീദ്​ ലബ്ബയെ കണ്ടെത്തി. പ്രവാസമൊക്കെ അവസാനിപ്പിച്ച്​ ചെറിയൊരു ചായക്കടയുമായി കഴിയുകയാണ്​ ലബ്ബ. കൊളംബോയിൽ നിന്ന്​ 70 കിലോമീറ്റർ അകെല ബൻദാവയിലാണ്​ ലബ്ബയുള്ളത്​. അദ്ദേഹത്തി​​​െൻറ തിരിച്ചറിയൽ രേഖകൾ ശ്രീലങ്ക ബ്യൂറോ ഒാഫ്​ ഫോറിൻ എം​പ്ലോയ്​മ​​െൻറിന്​ കൈമാറിയിട്ടുണ്ട്​. പണം ഉടൻ അദ്ദേഹത്തിന്​ ലഭിക്കുമെന്നാണ്​ കരുതപ്പെടുന്നത്​.

Loading...
COMMENTS