Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാമിദ്​ ബിൻ സായിദ്​...

ഹാമിദ്​ ബിൻ സായിദ്​ മോദിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഹാമിദ്​ ബിൻ സായിദ്​ മോദിയുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt????? ??????? ??? ??????? ?? ???????? ???????? ????? ???????????????

അബൂദബി: അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്​പര സഹകരണം ശക്​തിപ്പെടുത്താനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്​തു. 

ശൈഖ്​ ഹാമിദിനെ സ്വാഗതം ചെയ്​ത മോദി അദ്ദേഹത്തി​​െൻറ ന്യൂഡൽഹി സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധവും സൗഹൃദവും ശക്​തമാക്കാൻ ഉപകരിക്കുമെന്ന്​ പ്രത്യാശ പ്രകടിപ്പിച്ചു. നിർദോഷ-സുസ്​ഥിര ഉൗർജ പദ്ധതികൾക്ക്​ യു.എ.ഇ നൽകുന്ന പിന്തുണയെ മോദി പ്രശംസിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന സൗരോർജ സഖ്യ പരിപാടിയിൽ പ​െങ്കടുക്കാനാണ്​ ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്​.

യു.എ.ഇ കാലാവസ്​ഥാ വ്യതിയാന–പരിസ്​ഥിതി കാര്യ മന്ത്രി ഡോ. ഥാനി ബിൻ അഹ്​മദ് ആൽ സിയൂദി, സഹമന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്​മദ്​ സുൽത്താൻ ആൽ ജാബിർ, ഇന്ത്യയിലെ യു.എ.ഇ സ്​ഥാനപതി ഡോ. അഹ്​മദ്​ അബ്​ദുൽ റഹ്​മാൻ ആൽ ബന്ന തുടങ്ങിയവരും ചർച്ചയിൽ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newshamed
News Summary - hamed-saudi-gulf news
Next Story