ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്യാൻ സൽമാൻ രാജാവിന് മോഹം
text_fieldsജിദ്ദ: അൽഹറമൈൻ െട്രയിൻ പരീക്ഷണ ഒാട്ടത്തിൽ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനും. ഇന്നലെയാണ് മദീനയിൽ നിന്ന് മക്ക വരെ ട്രെയിനിൽ അദ്ദേഹം യാത്രക്കാരനായത്. അടുത്ത മദീന സന്ദർശന വേളയിൽ അൽഹറമൈൻ ട്രെയിനിൽ മക്കയിലേക്ക് യാത്ര ചെയ്യാൻ സൽമാൻ രാജാവ് ആഗ്രഹം പ്രകടിപ്പിച്ച കാര്യവും മകനായ അമീർ ഫൈസൽ സൂചിപ്പിച്ചു. രാജ്യത്തെ പൊതുഗതാഗത മേഖലക്ക് സൽമാൻ രാജാവ് നൽകിവരുന്ന സഹായങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മക്ക, മദീന പട്ടണങ്ങൾ വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിന് ആക്കം കൂട്ടുന്നതാണ് അൽഹറമൈൻ പദ്ധതി. തീർഥാടകർക്കുള്ള വലിയ സേവനമാണിത്.
സ്റ്റേഷനിൽ സ്വദേശികളായ യുവതീ യുവാക്കൾ സേവന നിരതരാകുന്നത് ഏറെ അഭിമാനമുണ്ടാക്കുന്നുവെന്നും മദീന ഗവർണർ പറഞ്ഞു. മസ്ജിദുൽ ഹറാമിലെ ജുമുഅ നമസ്കാരത്തിലും അദ്ദേഹം പെങ്കടുത്തു. ശേഷം ഇമാമുമാരുമായി കൂടിക്കാഴ്ചയും നടത്തി. ഗതാഗത മന്ത്രി ഡോ. നബീൽ ആമൂദി, ഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ് അൽറുമൈഹ്, മദീന ഗവർണറേറ്റ് അണ്ടർ സെക്രട്ടറി വുഹൈബ്, അൽസഹ്ലി, മസ്ജിദുന്നബവി ഇമാമുമാർ തുടങ്ങിയവർ ഗവർണറോടൊപ്പമുണ്ടായിരുന്നു.
മക്കയിലെത്തിയ മദീന ഗവർണറെ മക്കാ മേഖല ഗവർണറേറ്റ് അണ്ടർസെക്രട്ടറി അമീർ ഫൈസൽ ബിൻ മുഹമ്മദ് ബിൻ സഅദ്, മക്ക മേയർ എൻജിനീയർ മുഹമ്മദ് അൽഖുവൈഹസ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് എന്നിവർ ചേർന്നു സ്വീകരിച്ചു. 2017 അവസാനം ആരംഭിച്ച പരീക്ഷണ ഒാട്ടം തുടരുകയാണെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു. ഒരോ വരാന്ത്യ അവധി ദിവസങ്ങളിലും വ്യവസ്ഥാപിതമായി പരീക്ഷണം നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
