പരീക്ഷണ ഒാട്ടം: ഹറമൈൻ ട്രെയിൻ മക്കയിൽ
text_fieldsജിദ്ദ: പരീക്ഷണ ഒാട്ടത്തിനൊടുവിൽ അൽഹറമൈൻ ട്രെയിൻ മക്ക സ്റ്റേഷനിലെത്തി. ജിദ്ദക്കും മക്കക്കുമിടയിലെ ആദ്യ പരീക്ഷണ ഒാട്ടത്തിെൻറ ഭാഗമായാണ് ട്രെയിൻ മക്കയിലെ റുസൈഫ സ്റ്റേഷനിലെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് പരീക്ഷണം ആരംഭിച്ചത്. പൊതുഗതാഗത അതോറിറ്റി മേധാവിയും സൗദി റെയിൽവേ അധ്യക്ഷനുമായ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ്, റെയിൽവേ എക്സിക്യൂട്ടീവ് മേധാവി ഡോ. ബശാർ ബിൻ ഖാലിദ് അൽമാലിക്, പദ്ധതി നടപ്പിലാക്കുന്ന സ്പെയിൻകമ്പനി മേധാവികളും മക്കയിലേക്കുള്ള പരീക്ഷണ ഒാട്ടത്തിൽ ട്രെയിനിലുണ്ടായിരുന്നു.
78 കിലോമീറ്റർ സഞ്ചരിച്ച് അൽഹറമൈൻ ട്രെയിൻ ജിദ്ദയിൽ നിന്ന് മക്ക സ്റ്റേഷനിലെത്തിയതോടെ സുപ്രധാനമായ അൽഹറമൈൻ റെയിൽ പദ്ധതി പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏറെ കാലമായി കാത്തിരുന്ന പദ്ധതി ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു. 450 കിലോമീറ്റർ നീളത്തിൽ അഞ്ച് സ്റ്റേഷനുകളോട് കൂടിയ പദ്ധതിയുടെ നിർമാണ ജോലികൾ ഏതാനും വർഷം മുമ്പാണ് ആരംഭിച്ചത്. കോടികൾ ചെലവഴിച്ചാണ് ഘട്ടങ്ങളായി സൗദി ഭരണകൂടം ഇത് നടപ്പിലാക്കിയത്. മദീനക്കും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിക്കുമിടയിൽ ഒരു വർഷം മുമ്പ് പരീക്ഷണം ഒാട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ജുൺ 19^നാണ് ജിദ്ദയിലേക്കുള്ള ആദ്യ പരീക്ഷണ ഒാട്ടം നടന്നത്.
അവസാനഘട്ട നിർമാണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് ജിദ്ദക്കും മക്കക്കുമിടയിൽ പരീക്ഷണ ഒാട്ടം. ഏകദേശം അഞ്ച് ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലാണ് മക്ക സ്റ്റേഷൻ പണി കഴിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഷൻ ഹറമിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ്. മക്കക്ക് പുറമെ മദീന, ജിദ്ദ, ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, ജിദ്ദ ഇക്കണോമിക് സിറ്റി എന്നിങ്ങനെ നാല് സ്റ്റേഷനുകളുമുണ്ട്. മധ്യപൗരസ്ത്യമേഖലയിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതികളിലൊന്നായ അൽഹറമൈൻ റെയിൽവേ ഡബിൾ ലൈനുകളോട് കൂടിയാണ് നിർമിച്ചിരിക്കുന്നത്. പദ്ധതിക്ക് കീഴിൽ സർവീസ് നടത്തുന്നതിന് ട്രെയിനുകൾ ഇറക്കുമതി പൂർത്തിയായി വരികയാണ്. പത്തിലധികം ട്രൈയിനുകൾ ഇതിനം എത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിനുകൾക്ക് ഒാരോന്നിനും 13 ബോഗികളുണ്ട്. 417 സീറ്റുകേളാടുകൂടിയതാണ് ട്രെയിൻ. മൊത്തം 35 ട്രെയിനുകൾ സർവീസിനുണ്ടാകും. ഒൗദ്യോഗിക സർവീസ് ആരംഭിക്കുന്നതോടെ വർഷത്തിൽ 60 ദശലക്ഷം ആളുകൾക്ക് യാത്ര ചെയ്യാനാകും എന്നാണ് അധികൃതരുടെ കണക്ക്. 2018 ആദ്യത്തോടെ മക്കക്കും മദീനക്കുമിടയിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
മക്ക പരീക്ഷണ ഒാട്ടം വിജയകരമായിരുന്നുവെന്ന് പൊതുഗതാഗത അതോറിറ്റി അധ്യക്ഷൻ ഡോ. റുമൈഹ് ബ്നു മുഹമ്മദ് അൽ റുമൈഹ് പറഞ്ഞു. ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി കടന്നുപോകുന്നതും മക്ക, മദീന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നതുമായ അൽഹറമൈൻ റെയിൽവേ പദ്ധതിക്ക് കീഴിലെ മുഴുവൻ പരീക്ഷണ ഒാട്ടങ്ങളും വിജയകരമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി അൽഹറമൈൻ റെയിൽവേ പദ്ധതിയെ കാണുമെന്ന് സൗദി റെയിൽവേ എക്സിക്യൂട്ടീവ് മേധാവി ഡോ. ബഷാർ മാലിക് പറഞ്ഞു. മക്ക, മദീന, ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിക്കിടയിൽ യാത്ര അനായാസകരമാക്കുന്നതിൽ പദ്ധതി വലിയ പങ്ക് വഹിക്കും. ഹജ്ജ് ഉംറ തീർഥാടകരുടെ യാത്ര എളുപ്പമാക്കും. മേഖലയുടെ സാമ്പത്തിക പുരോഗതിക്കും പദ്ധതി ആക്കം കൂട്ടുമെന്നും സൗദി റെയിൽവേ എക്സിക്യൂട്ടീവ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
