‘ഹലാ മലസ് സർഗവേദി’ക്ക് തുടക്കമായി
text_fields‘ഹലാ മലസ്’ സർഗവേദിയുടെ ലോഗോ എഴുത്തുകാരൻ അലി പൈങ്ങോട്ടായി അനാച്ഛാദനം ചെയ്യുന്നു
റിയാദ്: തനിമ സാംസ്കാരിക വേദി മലസ് സോണിന്റെ നേതൃത്വത്തിൽ പുതിയ കലാവേദിയായ ‘ഹലാ മലസ് സർഗവേദി’ക്ക് തുടക്കം കുറിച്ചു. പ്രവർത്തകരുടെ സർഗശേഷി വളർത്തുന്നതോടൊപ്പം കലാപ്രവർത്തകർക്ക് കൂടുതൽ അവസരം നൽകുവാനും പ്രവാസത്തിന്റെ സമ്മർദങ്ങളകറ്റുവാനുമാണ് പുതിയ വേദിയെന്ന് അധ്യക്ഷൻ താജുദ്ദീൻ ഓമശ്ശേരി പറഞ്ഞു.
നാടകകൃത്തും പാട്ടെഴുത്തുകാരനുമായ അലി പൈങ്ങോട്ടായി ലോഗോ പ്രകാശനവും ഔപചാരിക ഉദ്ഘാടനവും നിർവഹിച്ചു. ‘ഇസ്ലാമിന്റെ സൗന്ദര്യബോധവും കലാസങ്കൽപങ്ങളും അനാവരണം ചെയ്യുവാനും മാനവികതയെ ഉണർത്തി മനുഷ്യരെ സാമൂഹികവത്കരിക്കുവാനും പുതിയ വേദിക്കാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
സംസ്കാരിക പ്രവർത്തകനായ അഷ്‌റഫ് കൊടിഞ്ഞി ആശംസകൾ നേർന്നു. കോഓഡിനേറ്റർ സുഹൈൽ മങ്കരത്തൊടി സ്വാഗതവും തനിമ സോണൽ സെക്രട്ടറി ഷമീർ വണ്ടൂർ നന്ദിയും പറഞ്ഞു. ഗായകരായ ഉമർ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവർ നയിച്ച കൈമുട്ടി പാട്ടോടെ പരിപാടികൾ സമാപിച്ചു. അസ്‌ലം മാസ്റ്റർ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

