ഹജ്ജ് വളന്റിയർമാർക്ക് മക്ക ഒ.ഐ.സി.സിയുടെ സ്നേഹോപഹാരം
text_fieldsമക്ക ഒ.ഐ.സി.സി ഹജ്ജ് സെല്ലിന് കീഴിൽ ഹാജിമാർക്കായി സേവനം ചെയ്ത സന്നദ്ധപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ചെമ്പൻ
അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു
മക്ക: രണ്ടു മാസക്കാലത്തെ ഹജ്ജ് സേവനത്തിന് വിരാമമിട്ട് മക്ക ഒ.ഐ.സി.സി ഹജ്ജ് സെല്ലിന് കീഴിൽ ഹാജിമാർക്കായി സേവനം അനുഷ്ഠിച്ച സന്നദ്ധപ്രവർത്തകരെ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്നോഹോപഹാരം നൽകി ആദരിച്ചു. മക്ക ജബലുന്നൂർ ഒസ്സേലയിലുള്ള ദഹബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹജ്ജ് സേവനരംഗത്തെ പരിചയസമ്പന്നനും സീനിയർ ലീഡറുമായ ചെമ്പൻ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു.
സൗദി നീതിന്യായ രംഗത്തെ മക്കയിലെ പ്രമുഖനായ മുഹമ്മദ് സ്വാലിഹ് അൽ സഹറാനി വിശിഷ്ടാതിഥിയായിരുന്നു. ഹജ്ജ് സെൽ കൺവീനർ നൗഷാദ് പെരുന്തല്ലൂർ സമഗ്ര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ സാക്കിർ കൊടുവള്ളി ഹജ്ജ് സെല്ലിന്റെ സേവനപ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരം സദസ്സിനായി സമർപ്പിച്ചു. ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ, ഐ.ഒ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ജാവേദ് മിയാൻദാദ്, ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ കോഓഡിനേറ്റർ ഡോ. മുഹമ്മദ് അബ്ദുൽ മൊഹിൻ സിദ്ദിഖി, പാലക്കാട് പിരായിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഇസ്മാഈൽ, സിദ്ദീഖ് കമ്പിൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. സന്നദ്ധ സേവനരംഗത്ത് ഒ.ഐ.സി.സി മക്ക ഹജ്ജ് സെല്ലിന് കീഴിൽ സ്തുത്യർഹ സേവനം നടത്തിയ 50ഓളം കുടുംബങ്ങളെയും 85ഓളം വ്യക്തികളെയും ചടങ്ങിൽ ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും നൗഷാദ് തൊടുപുഴ നന്ദിയും പറഞ്ഞു. നിസാം കായംകുളം, റഷീദ് ബിൻസാഗർ, റയീഫ് കണ്ണൂർ, അബ്ദുൽ കരീം വരാന്തരപ്പിള്ളി, സലീം കണ്ണനാക്കുഴി, മനാഫ് ചടയമംഗലം, ഹബീബ് കോഴിക്കോട്, മുബഷിർ അരീക്കോട്, മുഹമ്മദ് ഷാ കൊല്ലം, നൈസാം പുറക്കാട്, അബ്ദുൽ സലാം അടിവാട്, റഫീഖ് വരാന്തരപ്പിള്ളി, ഇബ്രാഹിം പെരിന്തൽമണ്ണ, ഷംനാസ് മീരാൻ കോതമംഗലം, നൗഷാദ് എടക്കര, സുഹൈൽ പറമ്പൻ, മുജീബ് കിഴിശ്ശേരി, നിയാസ് വയനാട്, ഷംസുദ്ദീൻ വടക്കഞ്ചേരി, നിസാ നിസാം, ഷബാന ഷാനിയാസ്, ഷംല ഷംനാസ്, ബദരിയ്യ നൗഷാദ്, ഹസീന ഷാ, രിഹാബ് റയീഫ്, നസ്രിയ ജിബിൻ, നിജി നിഷാദ്, അനീഷ നിസാം, ജെസ്സി ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.