Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ വെൽഫെയർ ഫോറം...

ഹജ്ജ്​ വെൽഫെയർ ഫോറം വളൻറിയർ മഹാസംഗമം

text_fields
bookmark_border
ഹജ്ജ്​ വെൽഫെയർ ഫോറം വളൻറിയർ മഹാസംഗമം
cancel
camera_alt

ജിദ്ദ ഹജ്ജ്​ വെൽഫയർ ഫോറം സംഗമത്തിൽ ചെയർമാൻ നസീർ വാവാക്കുഞ്ഞ് സംസാരിക്കുന്നു

ജിദ്ദ: ജിദ്ദ ഹജ്ജ്​ വെൽഫെയർ ഫോറം വളൻറിയർ മഹാസംഗമം ഫാദൽ ഓഡിറ്റോറിയത്തിൽ നടന്നു. വളൻറിയർമാർക്കുള്ള സമഗ്ര പരിശീലനത്തി​െൻറ ഭാഗമായി മൂന്നു സെഷനുകളിലായാണ് പരിപാടികൾ ആവിഷ്കരിച്ചത്. മഹാസംഗമത്തിന് ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആധ്യക്ഷത വഹിച്ചു. വളൻറിയർ സേവനത്തി​െൻറ ശാസ്ത്രീയ സംഘാടനവും പരിശീലനങ്ങളും ആവിഷ്കരിക്കുന്നതി​െൻറ അജയ്യതയാണ് നൂറുകണക്കിന് വളൻറിയർമാരുടെ വർദ്ധിച്ച പങ്കാളിത്തമെന്നും പൊതുജന പിന്തുണയും ഐക്യവുമാണ് ഹജ്ജ്​ വെൽഫെയർ ഫോറത്തി​െൻറ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഫാദിൽ ഗ്രൂപ്പ് ചെയർമാൻ ശൈഖ്​ അബ്​ദുറഹ്​മാൻ അൽഫാദിൽ മുഖ്യാതിഥിയായിരുന്നു.

ഫോറം ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറർ ഷറഫുദ്ധീൻ കാളികാവ് നന്ദിയും പറഞ്ഞു. ജനറൽ കൺവീനർ സി.എച്ച്. ബഷീർ, കെ.ടി.എ. മുനീർ, സത്താർ കണ്ണൂർ, സി.വി. മുംതാസ് അഹ്​മദ്, രക്ഷാധികാരി ചെമ്പൻ അബ്ബാസ്, മീഡിയ ഫോറം പ്രതിനിധി ജാഫറലി പാലക്കോട്, മാമദു പൊന്നാനി, ഹിന്ദി സംസാരിക്കുന്ന വളൻറിയർമാരുടെ പ്രതിനിധി തൻവീർ അഹ്മദ് എന്നിവർ സംസാരിച്ചു. രണ്ടാം സെഷനിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ ജെ.എൻ.എച്ച് ആശുപത്രി ഇ​േൻറണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. വളൻറിയർമാർ പാലിക്കേണ്ട ആരോഗ്യ നിഷ്ക്കർഷയും രോഗ പ്രതിരോധ മാർഗങ്ങളും വിശദമായി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു.

തുടർന്നു നടന്ന സെഷനിൽ വളൻറിയർ പ്രവർത്തനത്തി​െൻറ ആത്മീയ സാമൂഹികമാനങ്ങൾ പ്രശസ്ത മോഡറേറ്റർ നിസാർ അഹ്​മദ് അവതരിപ്പിച്ചു. മൂന്നാം സെഷനിൽ വളൻറിയർമാർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, കർത്തവ്യങ്ങൾ, ഹജ്ജി​െൻറ കർമങ്ങൾ നടക്കുന്ന പുണ്യ പ്രദേശങ്ങൾ, റൂട്ട്മാപ്പ്, മാപ്പ് റീഡിങ്​ എന്നിവ വളൻറിയർ ക്യാപ്റ്റൻ ഷാഫി മജീദ്, ഐ.ഡി.സി ലീഡർ നാസർ ചാവക്കാട്, ഐവ ജനറൽ സെക്രട്ടറി നാസർ ചാവക്കാട് എന്നിവർ അവതരിപ്പിച്ചു. സേവന വേളയിൽ ഉപയോഗിക്കാനാവശ്യമായ ചക്രകസേരകൾ സംഭാവന നൽകിയ ബഖാല കൂട്ടായ്മ, ഫിറോസ് കൂട്ടായ്മ, കുടകൾ സംഭാവന നൽകിയ ഗുഡ് കെയർ കാർഗോ എന്നിവ അവരുടെ പ്രതിനിധികളിൽ നിന്നും ഫോറം ഏറ്റുവാങ്ങി.

ഫോറം ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഓഫീസ് സെക്രട്ടറി കൊടശ്ശേരി കുഞ്ഞു മുഹമ്മദ്, അബ്​ദുറഹീം ഒതുക്കുങ്ങൽ, സഫറുല്ല മുല്ലോളി, അബ്​ദുറഷീദ് കാസ്സിം കുഞ്ഞ്, ഐ.ടി. കൺവീനർ സഹീർ അഹ്​മദ്, റഷീദ് കാപ്പുങ്ങൽ, നഈം മോങ്ങം, കെ.സി. ഗഫൂർ, കെ.വി. മൊയ്തീൻ, ഹസ്സൻ നവോദയ, അഷ്‌റഫ് പാപ്പിനിശ്ശേരി., ഡോ. ദാവൂദ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വളൻറിയർമാർ പങ്കെടുത്ത മഹാസംഗമം ഒരേസമയം ഹിന്ദി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ സംവദിച്ചതിൽ വളൻറിയർമാർ സന്തുഷ്​ടി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi hajjVolunteerHajj Welfare Forumhajj
Next Story