ഹജ്ജ് വളണ്ടിയർമാരെ ആദരിച്ചു
text_fieldsജിദ്ദ: സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷെൻറ (സവ) കീഴിൽ പ്രവർത്തിച്ച ഹജ്ജ് വളണ്ടിയർമാരെ അല്‍ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഹജ്ജ് സെല്‍ ചെയര്‍മാന്‍ എം.മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. ഹജ്ജ് വൈസ് കോൺസൽ സുനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫഹദ് അൽ ഗഹ്ത്താനി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രസിഡൻറ് യു. അബ്്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി നസീര്‍ വാവക്കുഞ്ഞ്, ഹജ്ജ് സെൽ വൈസ് ചെയര്‍മാന്‍ അബ്്ദുൽ സലാം കണ്ടെത്തിൽ, വൈസ് പ്രസിഡൻറ് അബ്്ദുൽ ജബ്ബാര്‍, വളണ്ടിയർ ക്യാപ്റ്റൻ ഫസൽ വയലാർ, ഇർഷാദ്, നൗഷാദ് ചാരുംമൂട്, ജാഫറലി പാലക്കോട് തുടങ്ങിയവർ ആശംസ നേര്‍ന്നു. ജനറല്‍സെക്രട്ടറി നസീർ അരൂക്കുറ്റി സ്വാഗതവും വൈസ് ക്യാപ്റ്റൻ യാസീന്‍ മുസ്തഫ നന്ദിയും പറഞ്ഞു. സിദീഖ് മണ്ണഞ്ചേരി, സലിം കുംറ, സലാം നീർക്കുന്നം, റിയാസ് യുസഫ്, നൗഷാദ് പുന്നപ്ര എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
