300 ലധികം വളണ്ടിയർമാർ ഇന്നു മുതൽ രംഗത്തിറങ്ങും -ഒ.​െഎ.സി.സി

10:24 AM
10/08/2019
ഒ.ഐ.സി. സി ഹജ്ജ് വളണ്ടിയർ സെല്ലി​െൻറ മിനയിലെ പ്രവർത്തനങ്ങൾക്കുള്ള കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹായം ഷിനോയി കടലുണ്ടി റീജ്യനൽ കമ്മിറ്റി പ്രസിഡൻറ്​ കെ. ടി. എ മുനീറിന് കൈമാറുന്നു
ജിദ്ദ: ഒ.ഐ.സി.സി ഹജ്ജ്​ വളണ്ടിയർ സെല്ലി​​െൻറ പ്രവർത്തനങ്ങൾ  ശനിയാഴ്​ച മുതൽ  ആരംഭിക്കുമെന്ന്​ കമ്മിറ്റി അറിയിച്ചു. അവസാനവട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി. റീജ്യനൽ കമ്മിറ്റി പ്രസിഡൻറ്​  കെ.ടി.എ മുനീർ  അധ്യക്ഷത വഹിച്ചു. 300ലധികം  വളണ്ടിയർമാരണ്​ വിവിധ മേഖലകളിൽ നിന്ന്​ സേവനത്തിനിറങ്ങുന്നത്​. മിനയിൽ   വെള്ളവും ജ്യൂസും നൽകുന്നതിന്​ കോഴിക്കോട് ജില്ല കമ്മിറ്റി സമാഹരിച്ച തുക ഷിനോയി കടലുണ്ടി കൈമാറി. ചീഫ് കോ ഒാർഡിനേറ്റർ ഷുക്കൂർ വക്കം, കൺവീനർ സഹീർ മാഞ്ഞാലി, റഫീഖ് മൂസ ഇരിക്കൂർ, സമീർ നദവി എന്നിവർ സംസാരിച്ചു.   
Loading...
COMMENTS