ഹജ്ജ് വളൻറിയർമാരെ ആദരിച്ചു
text_fieldsജിദ്ദ അനാക്കിഷ് ഏരിയ കെ.എം.സി.സി ഹജ്ജ് വളന്റിയർമാർക്ക് നൽകിയ സ്വീകരണം
അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഈ വർഷം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തിൽ മിനയിൽ സേവനം ചെയ്ത ജിദ്ദ അനാകിഷ് ഏരിയ വളൻറിയർമാരെ ആദരിച്ചു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗർണാത് വ ഗാഡൻസ് ഹോട്ടലിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് സേവനത്തിലേർപ്പെട്ട വനിതകളടക്കമുള്ള വളൻറിയർമാർക്ക് ചടങ്ങിൽ ഫലകം നൽകി ആദരിച്ചു.
ഏരിയ പ്രസിഡൻറ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി ചെയർമാൻ ഹസൻ ബത്തേരി, ബേപ്പൂർ മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അഷ്റഫ് കോങ്ങയിൽ, കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ. ഫൈറൂസ്, റഷീദലി കോടങ്ങാട് എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
ശഹബാസ് ഹസൻ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എ.സി. മുജീബ് സ്വാഗതവും റഹ്മത്ത് അലി എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു. ശരീഫ് തെന്നല, ഫാരിസ് കോങ്ങാട്, ബഷീർ ആഞ്ഞിലങ്ങാടി, ശരീഫ് അമൽ, ഗഫൂർ കൊണ്ടോട്ടി, യാസിർ മാസ്റ്റർ, അബ്ദുൽ ജലീൽ, അസ്കർ മണലായ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

