ഹജ്ജ് വളൻറിയേഴ്സിന് യാത്രയയപ്പ് നൽകി
text_fieldsതനിമ കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച ഹജ്ജ് വളൻറിയേഴ്സ് യാത്രയയപ്പ് ചടങ്ങിൽനിന്ന്
ദമ്മാം: തനിമ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ ഹജ്ജ് വളൻറിയര്‍മാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. ദമ്മാം റോസ് റസ്റ്റാറൻറിലാണ് ചടങ്ങ് നടന്നത്. വ്യാഴാഴ്ച നൂറോളം വരുന്ന വളൻറിയര്‍മാര്‍ മിനായിലേക്ക് പുറപ്പെട്ടു. അറഫാ ദിനം മുതല്‍ ഹജ്ജ് പൂര്‍ത്തിയാകുന്നതു വരെ വളൻറിയര്‍മാര്‍ മുഴുസമയം മിനായില്‍ സേവനത്തിലേര്പ്പെടുമെന്ന് സംഘാടകര്‍ പറഞ്ഞു. സാജിദ് പാറക്കല്‍, എസ്.ടി. ഹിഷാം എന്നിവര്‍ വളൻറിയര്‍മാര്‍ക്കുള്ള പരിശീലനം നല്കി. തനിമ പ്രൊവിന്‍സ് പ്രസിഡൻറ് അന്‍വര്‍ ഷാഫി, മുഹമ്മദ് സിനാൻ, എ.കെ. അസീസ്, മുഹമ്മദ് കോയ, അയ്മൻ സഈദ്, ലിയാഖത്ത് അലി എന്നിവര്‍ നേതൃത്വം നൽകി.

