ഹജ്ജ്​ വളണ്ടിയർ സംഗമം 

09:29 AM
12/07/2018

ജിദ്ദ: കാസർകോട് കെ.എം.സി.സി ഹജ്ജ്​ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. അനാകിസ്‍ മാർസിൻ പ്ലാസയിൽ നടന്ന സംഗമം ഇബ്‌റാഹീം ഇബ്ബൂവി​​​െൻറ അധ്യക്ഷതയി ജില്ലാ കമ്മിറ്റി പ്രസിഡൻറ്​ ഹസ്സൻ ബത്തേരി ഉദ്ഘാടനം ചെയ്തു.
അബ്്ദുല്ല ചന്തേര മുഖ്യ പ്രഭാഷണം നടത്തി. ജലീൽ ചെർക്കള, റഹീം പള്ളിക്കര, കെ‍.എം ഇർഷാദ്, അഷറഫ് പള്ളം, മുഹമ്മദ് അലി ഹോസംഗടി, സമീർ ചേരങ്കൈ, അഷറഫ് ആലംപാടി, ഹാരിസ് മൊഗ്രാൽ, നസീർ ചുക്ക്, സഫീർ നെല്ലിക്കുന്ന്, ഇജാസ് ബേർക്ക, ജമാൽ കുമ്പള എന്നിവർ സംസാരിച്ചു.  
ജനറല്‍ സെക്രട്ടറി അബ്്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു. ബഷീര്‍ ചിത്താരിയെ ക്യാപ്റ്റനായും അബ്്ദുല്ല ഹിറ്റാച്ചി,  ഇബ്ബു ഇബ്രാഹീം മഞ്ചേശ്വരം, ഹമീദ് ഇച്ചിലംകോട് എന്നിവരെ കോ ഓര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. 
വളണ്ടിയറായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്​ ഹനീഫ മഞ്ചേശ്വരം (മഞ്ചേശ്വരം), മസൂദ് സേട്ട് തളങ്കര (കാസർകോട്), ബുനിയാം ഒളവങ്കര (ഉദുമ), ഫൈസല്‍ കാഞ്ഞങ്ങാട്  (കാഞ്ഞങ്ങാട്), സുഹൈർ‍ തൃക്കരിപ്പൂർ  (തൃക്കരിപ്പൂര്‍) എന്നിവരുമായി ബന്ധപ്പെടാം. 

Loading...
COMMENTS