മക്കയിൽ ഹജ്ജ് വളന്റിയർ കോർ കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsമക്കയിൽ ഹജ്ജ് വളന്റിയർ കോർ കൺവെൻഷൻ ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സക്കരിയ്യ ഷാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു
മക്ക: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി മക്കയിലെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ആർ.എസ്.സി, ഐ.സി.എഫ് ഹജ്ജ് വളന്റിയർമാരുടെ കോർ കൺവെൻഷൻ സംഘടിപ്പിച്ചു.
ഏഷ്യൻ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സൈദലവി സഖാഫി കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സക്കരിയ്യ ഷാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. ഹറമിന്റെ പരിസരം, മിന, അറഫ, അസീസിയ്യ, ജർവൽ തുടങ്ങിയ ഏരിയകളിൽ വിവിധ ഷിഫ്റ്റുകളിലായാണ് വളന്റിയർമാർ സേവനം ചെയ്യുക.
ടി.എസ്. ബദറുദ്ദീൻ തങ്ങൾ പ്രാർഥന നടത്തി. ശാഫി ബാഖവി, സൽമാൻ വെങ്ങളം, ശിഹാബ് കുറുകത്താണി, കബീർ ചൊവ്വ എന്നിവർ സംസാരിച്ചു. മുസ്തഫ പട്ടാമ്പി, ഉമൈർ മുണ്ടോളി, ഹുസൈൻ ഹാജി കൊടിഞ്ഞി, അബൂബക്കർ കണ്ണൂർ, ജമാൽ മുക്കം, സാലിം സിദ്ദീഖി, മുഈനുദ്ദീൻ, ഷെഫിൻ, അലി, അൻസാർ തുടങ്ങിയവർ പങ്കെടുത്തു. ആർ.എസ്.സി കോഓഡിനേറ്റർ അനസ് മുബാറക് സ്വാഗതവും ക്യാപ്റ്റൻ ഇസ്ഹാഖ് ഖാദിസിയ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

