ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല ഹജ്ജ് വളന്റിയർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് വളന്റിയർ ക്യാമ്പിൽ ഡോ. സുബൈർ ഹുദവി
സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഹജ്ജ് വളന്റിയർമാർക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഷറഫിയയിൽ ചേർന്ന ക്യാമ്പ് സൗദി നാഷനൽ കെ.എം.സി.സി ട്രഷററും ഹജ്ജ് സെൽ ചെയർമാനുമായ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സുബൈർ ഹുദവി മുഖ്യപ്രഭാഷണം നടത്തി. മാനസിക വിശാലതയാണ് പ്രവർത്തന മേഖലയിൽ ഓരോരുത്തരും മുറുകെ പിടിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി ജനറൽ സിക്രട്ടറി വി.പി. മുസ്തഫ, ട്രഷറർ വി.പി. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി, സെക്രട്ടറി ലത്തീഫ് വെള്ളമുണ്ട, ജില്ല ഹജ്ജ് സെൽ കോഓഡിനേറ്റർ ഷബീർ അലി, വനിത വിങ് ഭാരവാഹികളായ നസീഹ അൻവർ, സാബിറ അബ്ദുൽ മജീദ്, ഫാത്തിമ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
വളന്റിയർ പരിശീലന പരിപടിക്ക് ജിദ്ദ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ക്യാപ്റ്റൻ ടി.പി. സിറാജ്, വൈസ് ക്യാപ്റ്റൻ നിസാർ മടവൂരും എന്നിവർ നേതൃത്വം നൽകി. ജില്ല ഓർഗനൈസിങ് സെക്രട്ടറി അസ്സൻകോയ പെരുമണ്ണ, സീനിയർ വൈസ് പ്രസിഡന്റ് ടി.കെ. അബ്ദുർ റഹ്മാൻ, ഭാരവാഹികളായ സുബൈർ വാണിമേൽ, സൈദലവി (കുട്ടിമോൻ), അബ്ദുൽ വഹാബ്, റിയാസ് താത്തോത്ത്, ഷാഫി പുത്തൂർ, നൗഫൽ റഹേലി, സാലിഹ് പൊയിൽതൊടി, റഫീഖ് ചാലിക്കര, ബഷീർ വീര്യമ്പ്രം, തഹ്ദീർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ ഒ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. മുഹമ്മദ് റിൻഷാദ് ഖിറാഅത്ത് നടത്തി.

