ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഹജ്ജ് വളന്റിയർ ക്യാമ്പ്
text_fieldsജിദ്ദ നിലമ്പൂർ മണ്ഡലം കെ. എം. സി. സി സംഘടിപ്പിച്ച ഹജ്ജ് വളന്റിയർ ക്യാമ്പിൽ ഡോ. സുബൈർ ഹുദവി ചേകന്നുർ സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് വളന്റിയർ ക്യാമ്പ് സംഘടിപ്പിച്ചു. ശറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.സി.എ. റഹ്മാൻ എന്ന ഇണ്ണി അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കെ.എം. സി. സി. പ്രസിഡന്റ് വി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡോ: .സുബൈർ ഹുദവി ചേകനൂർ മുഖ്യപ്രഭാഷണം നടത്തി. കെ. എം.സി. സി. സൗദി നാഷനൻ കമ്മിറ്റി ഹജ്ജ് സെൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം വളന്റിയർമാർക്കുള്ള മാർഗനിർദേശങ്ങൾ നൽകി. സെൻട്രൽ കമ്മിറ്റി സെകട്ടറി സുബൈർ വട്ടോളി, മലപ്പുറം ജില്ലാ കെ.എം.സി. സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് എന്നിവർ ആശംസാപ്രസംഗം നടത്തി. സിയാഹുദ്ദീൻ ഖിറാഅത്ത് നടത്തി.
നിലമ്പുർ മണ്ഡലം കെ.എം.സി.സി. ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ മൂത്തേടം സ്വാഗതവും വളന്റിയർ കോ ഓർഡിനേറ്റർ സലിം മുണ്ടേരി നന്ദിയും പറഞ്ഞു. ക്യാപ്റ്റൻ ഫൈസൽ നാരോകാവ്, വൈസ് ക്യാപ്റ്റൻ റഫീഖ് കരുളായി, അബ്ദുൽ കരീം, സൽമാൻ വഴിക്കടവ്, അമീൻ നിലമ്പൂർ, ജലീൽ മൂത്തേടം, സലാം ചെമ്മല ചുങ്കത്തറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

