ഹജ്ജ് വിസ നടപടികള്‍ ലളിതമാക്കുന്നു
text_fieldsറിയാദ്: ഹജ്ജ് തീര്‍ഥാടനത്തിന് വരുന്നവരുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സല്‍മാന്‍. ഹജ്ജ് മന്ത്രാലയ ആരംഭിക്കുന്ന ‘തകാമുല്‍, തമയ്യുസ്’ എന്ന സംവിധാനം വഴി ലോകത്തിെൻറ ഏതുകോണില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഹജ്ജ് വിസ ലഭിക്കാനുള്ള സേവനമാണ് നിലവില്‍ വരുന്നത്. സൗദിയിലെ വിവിധ സര്‍ക്കാര്‍ വേദികളും മന്ത്രാലയങ്ങളും യോജിച്ചാണ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നത്. ഈ മന്ത്രാലയങ്ങളുടെ സഹകരണം കൂടി ഉറപ്പുവരുത്തിയ ശേഷമാകും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരിക.
ഹജ്ജിന് ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ആദ്യത്തെ സേവനം വിസ കരസ്ഥമാക്കുക എന്നതാണ്. അതിനാലാണ് സൗദി ഹജ്ജ് മന്ത്രാലയം ഈ സേവനത്തിനുള്ള സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നത്. തീര്‍ഥാടകര്‍ സൗദിയിലെത്തിയ ശേഷം ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഹജ്ജ് മന്ത്രാലയം ആലോചിക്കുന്നുണ്ട്. തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ സ്വരാജ്യത്ത് വെച്ച് പൂര്‍ത്തീകരിച്ച് യാത്ര ആരംഭിക്കുന്ന സംവിധാനം കഴിഞ്ഞ വര്‍ഷം മുതല്‍ ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ ഇറങ്ങുന്ന തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ താമസ സ്ഥലത്തേക്കും പുണ്യനഗരിയിലേക്കും തിരിക്കാന്‍ ഇത് സഹായകമാവുമെന്നതും പുതിയ സംവിധാനത്തിന്‍െറ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
