ഹജ്ജ്-ഉംറ ശാസ്ത്രീയ സംഗമത്തിന് തുടക്കമായി
text_fieldsമക്ക: 18 ാമത് ഹജ്ജ് ഉംറ ശാസ്ത്രീയ സംഗമവും പ്രദർശനവും മക്ക ഗവർണറും ഹജജ് ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിക്ക് കീഴിലെ ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആബിദിയയിലെ മദീനത്തുൽ ജാമിഅഅയിൽ ഒരുക്കിയ സംഗത്തിൽ ആറ് സെഷനുകളിലായി ഹജ്ജ് ഉംറയുമായി ബന്ധപ്പെട്ട 57 പ്രബന്ധങ്ങൾ അവതരിപ്പിക്കും. സർക്കാർ, സ്വകാര്യവകുപ്പുകളും ഹജ്ജ് ഉംറ മേഖലയിലെ വിദഗ്ധരും സമർപ്പിച്ച 140 പ്രബന്ധങ്ങളിൽ നിന്നാണ് ഇത്രയും പ്രബന്ധങ്ങൾ തെരഞ്ഞെടുത്തത്. വിഷൻ 2030 ലക്ഷ്യമിട്ട് തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് സഹായകമായ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്, ഉമ്മുൽഖുറാ യൂനിവേഴ്സിറ്റി മേധാവി ഡോ. അബ്ദുല്ല ബാഫോൽ, ഹജ്ജ് ഉംറ ഗവേഷണ സെൻറർ മേധാവി ഡോ.സാമി ബുറൈമീൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
