ഹജ്ജ്, ഉംറ വിസകൾ ഓൺലൈൻ വഴിയാക്കും മന്ത്രാലയം
text_fieldsറിയാദ്: വിദേശ തീർഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ഓൺലൈൻ വഴി ലഭിക്കാനുള്ള സേവനം ലഭ്യമാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എം ബി സി ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രാലയത്തിലെ ഓൺലൈൻ സേവന വിഭാഗം സൂപ്പർവൈസർ അബ്‌ദുറഹ്‌മാൻ അൽ ഷംസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജ്, ഉംറ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഓൺലൈൻ സേവനം ഉറപ്പുവരുത്തുന്നത്. മതിയായ രേഖകളുള്ളവർ ആവശ്യമായ വിവരങ്ങൾ ഓൺലൈൻ വഴി നൽകിയാൽ നിമിഷങ്ങൾക്കകം വിസ ലഭിക്കുന്നതായിരിക്കും പുതിയ രീതി. നിലവിൽ വിദേശ ഏജൻസികൾ വഴി എംബസിയിൽ നിന്ന് വിസ ലഭിക്കുന്ന രീതിയാണ് തുടരുന്നത്.
എന്നാൽ വിദേശ എംബസിയെയോ ഏജൻസിയെയോ സമീപിക്കേണ്ടതില്ല എന്നത് ഓൺലൈൻ വിസ സംവിധാനത്തിൻറെ പ്രത്യേകതയാണ്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമായ സേവനങ്ങളും സൗദിയിൽ സേവനം ചെയ്യുന്ന സ്ഥാപനവും തീർത്ഥാടകർക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
