ഹജ്ജ് പ്രത്യേക വനിതാ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും
text_fieldsഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി വനിതാ ഹജ്ജ് വളന്റിയർമാരുടെ ലീഡേഴ്സ് ക്യാമ്പ് ഷാജി ചുനക്കര ഉദ്ഘാടനം ചെയ്യുന്നു
മക്ക: ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് സേവനരംഗത്ത് പ്രവർത്തിക്കുന്ന വനിതാ വളന്റിയർമാരുടെ ലീഡേഴ്സ് ക്യാമ്പ് മക്ക ഹുസൈനിയയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ഹജ്ജ് സേവനരംഗത്ത് നിറസാന്നിധ്യമായിരുന്ന വനിതാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
ഈ വർഷത്തെ ഹജ്ജ് സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കും മറ്റുമായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുമെന്നും, 150 ഓളം വനിതാ വളന്റിയേഴ്സ് ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റിക്കായി ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിൽ പ്രവർത്തിക്കുമെന്ന് വനിതാ നേതാക്കളായ ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ എന്നിവർ അറിയിച്ചു.
മിനായിലെ ഹജ്ജ് ദിനങ്ങളിൽ സൗദിയിലെ മറ്റു പ്രവിശ്യകളിൽ നിന്നും വനിതാ വളന്റിയേഴ്സിനെ കൂടുതലായി എത്തിക്കുകയും, അവരെ മക്കാ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ വനിതാ വിങുമായി സഹകരിപ്പിച്ചു സജീവമായ ഇടപെടലും കൂടുതൽ സാന്നിധ്യവും ഉറപ്പുവരുത്താനും ക്യാമ്പിൽ തീരുമാനിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി ചുനക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 'ഹജ്ജ് വെൽഫെയർ പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്ക്' എന്ന വിഷയത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോടും 'ഇന്ത്യൻ നാഷനൽ കോൺഗ്രസും ജീവകാരുണ്യവും' എന്ന വിഷയത്തിൽ സെൻട്രൽ കമ്മിറ്റി ട്രഷറർ നൗഷാദ് തൊടുപുഴയും ക്ലാസുകൾക്കു നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഹാരിസ് മണ്ണാർക്കാട് ഹജ്ജ് സന്നദ്ധ സേവന രംഗത്ത് പാലിക്കേണ്ട കടമകളെക്കുറിച്ച് വനിതാ ലീഡേഴ്സിന് അവബോധനം നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാ നിസാം, ഷീമ നൗഫൽ , റോഷ്ന നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
വനിതാ വിഭാഗം നേതാക്കളായ ഷബാന ഷാനിയാസ്, സമീന സാക്കിർ ഹുസൈൻ, മിസിരിയ റഫീഖ്, റുമീന സലാം, ഷിബിന അനസ്, ഫെമി ശ്യാം, ഷീബ, ഷഫ്ന, നസീമ, റഹീമ ഹുസൈൻ, ഷേഹ, ജുമൈല, ഫൗസി, സുബൈദ അബ്ദുൽ കരീം, ഫിർദൗസ് ഷംസ് തുടങ്ങിയവർ സന്നദ്ധ സേവനരംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

