Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ ടെർമിനലിൽ...

ഹജ്ജ്​ ടെർമിനലിൽ സേവനങ്ങൾ മികച്ചതാക്കണം ^മക്ക ഡെപ്യൂട്ടി ഗവർണർ

text_fields
bookmark_border
ഹജ്ജ്​ ടെർമിനലിൽ സേവനങ്ങൾ മികച്ചതാക്കണം ^മക്ക ഡെപ്യൂട്ടി ഗവർണർ
cancel
camera_alt?????? ??????? ???? ??????????? ???????? ??????? ???????
ജിദ്ദ: കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഹജ്ജ്​ ടെർമിനലിൽ തീർഥാടകർക്കുള്ള സേവനം മികച്ചതാക്കാൻ ശ്രമം നടത്തേണ്ടതുണ്ടെന്ന്​ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ പറഞ്ഞു. ഹജ്ജ്​ ടെർമിനൽ സേവന ശിൽപശാല ഉദ്​ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം​. അടുത്തിടെ ജിദ്ദ ഹിൽട്ടൽ ഹോട്ടലിൽ സംഘടിപ്പിച്ച ശിൽപശാലയിൽ മുന്നോട്ടുവെച്ച കാര്യങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്​. തീർഥാടകർക്ക്​ മികച്ച സേവനം ഉറപ്പുവരുത്തുന്നതിനാവശ്യമായ കാര്യങ്ങളാണ്​ അവയെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ടെർമിനലിനകത്ത്​​ സേവനത്തിലേർപ്പെടുന്ന വകുപ്പുകളുമായി ആശയ വിനിമയത്തിനു സംവിധാനം ഉണ്ടാ​േകണ്ടതുണ്ട്​. പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോയെന്ന്​ സ്​ഥിരമായി പരിശോധിക്കുന്നതിന്​ കോ^ഒാർഡിനേഷൻ കമ്മിറ്റി രൂപവത്​കരിക്കണം. തീർഥാടകർക്ക്​ സേവനത്തിനാവശ്യമായ സഹായങ്ങൾ നൽകാൻ ഗവർണറേറ്റ്​ ഒരുക്കമാണെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. വിമാനത്താളവത്തിൽ സേവനത്തിലേർപ്പെട്ട  23 ഒാളം ഗവൺമ​െൻറ്​^സ്വകാര്യ വകുപ്പുകളെ പ്രതിനിധീകരിച്ച്​ ഏകദേശം 100 ഒാളം പേർ ശിൽപശാലയിൽ പ​െങ്കടുത്തു.  തീർഥാടകരെ സ്വീകരിക്കൽ, യാത്രയയക്കൽ എന്നിവയുമായി ബന്ധപ്പെട്ട്​  ഹജ്ജ്​ സീസണിലുണ്ടായ അഭിപ്രായങ്ങളും നിർദേശങ്ങളും സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനുള്ള കാര്യങ്ങളും ശിൽപശാല  ചർച്ച ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshajj terminal saudi gulf news
News Summary - hajj terminal saudi gulf news
Next Story