ഹജ്ജ് സേവനം: യാംബു ഐ.ഡബ്ല്യു.എഫ് വളൻറിയർമാരെ ടി.എം.എം.കെ ആദരിച്ചു
text_fieldsഐ.ഡബ്ല്യു.എഫ് വളൻറിയർമാരെ തമിഴ്നാട് മുസ്ലിം മുന്നേറ്റ
കഴകം യാംബു സോൺ ആദരിച്ചപ്പോൾ
യാംബു: ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്ത യാംബുവിലെ ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) വളൻറിയർമാരെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം (ടി.എം.എം.കെ) യാംബു സോൺ ആദരിച്ചു. യാംബു സോണൽ പ്രസിഡൻറ് ഷാജഹാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സന്നദ്ധ പ്രവർത്തനം നടത്തിയ വളൻറിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുഖ്യാതിഥി മുബാറക് സംഘടനയുടെ സേവന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും വളൻറിയർമാർക്ക് നന്ദി പറയുകയും ചെയ്തു.
മേഖല പ്രസിഡൻറ് പാലായി അനീഷും റീജനൽ വൈസ് പ്രസിഡൻറ് ഏർവാടി അൻസാരിയും ഐ.ഡബ്ല്യു.എഫ് സന്നദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. അൻബുദ്ദീൻ, അക്ബർ അലി, ശൈഖ് അബ്ദുല്ല, അൻസാർ തുടങ്ങിയവർ മിനയിലെ തീർഥാടകസേവന അനുഭവങ്ങൾ പങ്കുവെച്ചു. മുബാറക് ഖുർആൻ പാരായണം നടത്തി. ബളാട്ട് ശാഖ പ്രസിഡൻറ് ഷാജഹാൻ സ്വാഗതവും മമക മണ്ഡലം സെക്രട്ടറി അടിയറകൈ ശൈഖ് ദാവൂദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

