Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഭ്യന്തര ഹജ്ജ് സേവനവും...

ആഭ്യന്തര ഹജ്ജ് സേവനവും നിരക്കും നിർണയിച്ചു

text_fields
bookmark_border
ആഭ്യന്തര ഹജ്ജ് സേവനവും നിരക്കും നിർണയിച്ചു
cancel

ജിദ്ദ: ആഭ്യന്തര ഹജ്ജ്​ തീർഥാടകർക്ക്​ റജിസ്​ട്രേഷനുള്ള  ഇ ട്രാക്ക്​ സംവിധാനം ദുൽഖഅദ്​ ഒന്നിന്​ തുറക്കുമെന്ന്​ ഹജ്ജ്​ മന്ത്രാലയം വ്യക്​തമാക്കി. localhaj.haj.gov.sa എന്ന  ലിങ്കിലൂടെയായിരിക്കും ഹജ്ജിനുള്ള അപേക്ഷ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും സ്വീകരിക്കുക. ഹജ്ജ്​ നടപടികൾ എളുപ്പമാക്കുന്നതിനും അനുയോജ്യമായ സേവനങ്ങളും നിരക്കും എളുപ്പത്തിൽ തെരഞ്ഞെടുക്കുന്നതിനുമാണ്​ സൗദി ഭരണകൂടം ഇൗ സംവിധാനം ഒരുക്കിയിരിക്കുന്നത്​.
 ജനറൽ, ചെലവ്​ കുറഞ്ഞ ഹജ്ജ്​, ലളിതം (മുയസ്സർ)  എന്നിങ്ങനെ ​ മന്ത്രാലയം അംഗീകരിച്ച​  ഹജ്ജ്​ കാറ്റഗറികളുടെ ബുക്കിങ്​, ​കരാറുണ്ടാക്കൽ എന്നിവ ഓൺലൈൻ വഴിയായിരിക്കും. ​തെരഞ്ഞെടുക്കുന്ന സേവനങ്ങൾക്ക്​ ഇ പേയ്​മ​​െൻറ്​ സൗകര്യമുണ്ടാകും. ​ ഹജ്ജ്​ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും ഒരു സ്​ഥാപനവുമായി സുരക്ഷിതമായ നിലയിൽ ഹജ്ജിനു ആഗ്രഹിക്കുന്നവർക്ക് കരാറുണ്ടാക്കാൻ സാധിക്കുന്നതാണ്​ഓൺലൈൻ സംവിധാനം. ഹജ്ജ്​ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഓൺലൈൻ വഴി ബുക്കിങ്​ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന്​  മന്ത്രാലയം ഉണർത്തി. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന മറുപടിക്കനുസരിച്ച്​ തെര​ഞ്ഞെടുക്കുന്ന സേവനത്തിന്​​ കാശടക്കുന്നതിന്​ നിശ്ചയിച്ച സമയപരിധി പാലിക്കണമെന്നും വ്യക്​തമാക്കിയിട്ടുണ്ട്​. ആഭ്യന്തര ഹജ്ജ്​ പദ്ധതിയെ എ1, എ2, ബി, സി, ഡി1, ഡി2, ഇ എന്നിങ്ങനെ വിവിധ ഗണങ്ങളായി തിരിക്കുകയും നിരക്ക്​​ നിശ്ചയിക്കുകയും ചെയ്​തിട്ടുണ്ട്​. അതിപ്രകാരമാണ്​.
ജനറൽ ​പ്രോഗ്രാമിലെ ഒന്നാം കാറ്റഗറി എ1(8161 റിയാൽ) എ2 (8099 റിയാൽ) ബി (8036 റിയാൽ) സി (7911 റിയാൽ) ഡി1 (7786 റിയാൽ) ഡി2 (7661 റിയാൽ) ഇ (7561 റിയാൽ) എന്നിങ്ങനെയാണ്​ ചാർജ്ജ്​. 

ജനറൽ ​പ്രോഗ്രാമിലെ രണ്ടാം കാറ്റഗറി  എ1(7910 റിയാൽ) എ2 (7848 റിയാൽ) ബി (7785 റിയാൽ) സി (7660 റിയാൽ) ഡി1 (7535 റിയാൽ) ഡി2 (7410 റിയാൽ) ഇ (7310 റിയാൽ) എന്നിങ്ങനെയാണ്​ ചാർജ്ജ്​. 

ജനറൽ ​പ്രോഗ്രാമിലെ മൂന്നാം കാറ്റഗറി  എ1(7108 റിയാൽ) എ2 (7046റിയാൽ) ബി (6983 റിയാൽ) സി (6858 റിയാൽ) ഡി1 (6733 റിയാൽ) ഡി2 (6608 റിയാൽ) ഇ (6508 റിയാൽ) എന്നിങ്ങനെയാണ്​ ചാർജ്ജ്​. 

മുയസർ ഹജ്ജ്​ പദ്ധതിയുടെ നിരക്ക്​​ 3465 റിയാലാണ്​. ദുൽഹജ്ജ്​ 11,12,13 ദിവസങ്ങളിൽ പുണ്യസ്​ഥലങ്ങളിൽ യാത്ര മെട്രോ ട്രെയിൻ വഴിയായിരിക്കണം. മക്കയിലേക്കും തിരിച്ചും പോകുന്നതിന്​ ഉപയോഗിക്കുന്ന ബസ്​ 2008 മോഡലിന്​ മുകളിലുള്ളതായിരിക്കണം. യാത്ര, ഹജ്ജ്​ കെട്ടിട സമിതിയുടെ ലൈസൻസ്​ ലഭിച്ച കെട്ടിടങ്ങളിലായിരിക്കണം. ഒരാൾ നാല്​ ചതുരശ്ര മീറ്റർ സ്​ഥലമുണ്ടായിരിക്കണം. ഭക്ഷണം നൽകിയിരിക്കണം എന്നി ഇതിലെ വ്യവസ്​ഥകളിലുൾപ്പെടും.

ചെലവ്​ കുറഞ്ഞ ഹജ്ജ്​ പദ്ധതി​യെ മക്കക്കകത്ത്​ കരാർ ഒപ്പുവെക്കുന്നവർ, പുറത്തുവെച്ച്​ കരാർ ഒപ്പുവെക്കുന്നവർ, മെട്രോ സേവനം പൂർണമായി ഉപയോഗപ്പെടുത്തുന്നവർ,  ഭാഗിമായി ഉപയോ​ഗപ്പെടുത്തുന്നവർ എന്നിങ്ങനെ വേർത്തിരിച്ചിട്ടുണ്ട്​. ഒരോ വിഭാഗത്തിനും വേവ്വേറെ നിരക്കാണ്​​ നിശ്ചയിച്ചിരിക്കുന്നത്​.

മക്കയിൽ​ വെച്ച്​ ഹജ്ജ്​ കരാറിലേർപ്പെടുന്നവർക്കും മെ​​ട്രോ സേവനം പൂർണമായും ഉപയോഗിക്കുന്നവരുടെയും ചാർജ്ജ്​ ഇപ്രകാരമാണ്​. എ1(4297 റിയാൽ) എ2 (4235 റിയാൽ) ബി (4172 റിയാൽ) സി (4047 റിയാൽ) ഡി1 (3922 റിയാൽ) ഡി2 (3797 റിയാൽ) ഇ (3697 റിയാൽ) ​.

മക്കകത്ത്​ വെച്ച്​ ഹജ്ജ്​ കരാറിലേർപ്പെടുന്നവർക്കും മെ​​ട്രോ സേവനം ഭാഗിമായി ഉപയോഗിക്കുന്നവർക്കുമുള്ള ചാർജ്ജ്​ ​. എ1(4047 റിയാൽ) എ2 (3985 റിയാൽ) ബി (3922 റിയാൽ) സി (3797 റിയാൽ) ഡി1 (3672 റിയാൽ) ഡി2 (3547 റിയാൽ) ഇ (3447 റിയാൽ) . 

മക്കക്ക്​ പുറത്ത്​​ വെച്ച്​ ഹജ്ജ്​ കരാറിലേർപ്പെടുന്നവർക്കും മെ​​ട്രോ സേവനം പൂർണമായും ഉപയോഗിക്കുന്നവരുടെ ചാർജ്ജ്​ ​. എ1(4797 റിയാൽ) എ2 (4735 റിയാൽ) ബി (4672 റിയാൽ) സി (4547 റിയാൽ) ഡി1 (4422 റിയാൽ) ഡി2 (4297 റിയാൽ) ഇ (4197റിയാൽ) ​.

മക്കക്ക്​ പുറത്ത്​​ വെച്ച്​ ഹജ്ജ്​ കരാറിലേർപ്പെടുന്ന, മെ​​ട്രോ സേവനം ഭാഗിമായി ഉപയോഗിക്കുന്നവരുടെ ചാർജ്ജ്​. എ1(4547 റിയാൽ) എ2 (4485 റിയാൽ) ബി (4422 റിയാൽ) സി (4297 റിയാൽ) ഡി1 (4172 റിയാൽ) ഡി2 (4047 റിയാൽ) ഇ (3497 റിയാൽ).

മിനയിലെ മലഞ്ചെരുവിലെ ടവറുകളിൽ താമസ സൗകര്യത്തോട്​ കൂടിയ ഹജ്ജിനുള്ള നിരക്ക്​ 11905 റിയാലാണ്​.

ജനറൽ പ്രോഗ്രാമിൽ  ഒന്നാം കാറ്റഗറി പ്​ളസ്​,  രണ്ടാം കാറ്റഗറി പ്​ളസ്​, മൂന്നാം കാറ്റഗറി പ്​ളസ്​ എന്നിങ്ങനെ ഗണങ്ങളുമുണ്ട്​. ഒന്നാം കാറ്റഗറി പ്​ളസ് ചാർജ്ജ്​ എ1( 8161 റിയാൽ) എ2 (8099 റിയാൽ) ബി (8036 റിയാൽ) സി (7911 റിയാൽ) ഡി1 (7786 റിയാൽ) ഡി2 (7661 റിയാൽ) ഇ (7561 റിയാൽ) എന്നിങ്ങനെയാണ്​ ചാർജ്ജ്​.  രണ്ടാം കാറ്റഗറി പ്​ളസ്​
ചാർജ്ജ്​ എ1(7910 റിയാൽ) എ2 (7848 റിയാൽ) ബി (7785 റിയാൽ) സി (7660 റിയാൽ) ഡി1 (7535 റിയാൽ) ഡി2 (7410 റിയാൽ) ഇ (7310 റിയാൽ) എന്നിങ്ങനെയാണ്​. മൂന്നാം കാറ്റഗറി പ്​ളസ്​ ചാർജ്ജ്​ എ1( 7108 റിയാൽ) എ2 (7046 റിയാൽ) ബി (6983 റിയാൽ) സി (6858 റിയാൽ) ഡി1 (6733 റിയാൽ) ഡി2 (6608റിയാൽ) ഇ (6508 റിയാൽ) എന്നിങ്ങനെയാണ്​ ​. ഒരോ വിഭാഗത്തിലും  താമസം, ഭക്ഷണം, യാത്ര എന്നീ രംഗത്ത്​ ലഭിക്കുന്ന സേവനങ്ങളും ആഭ്യന്തര ഹജ്ജ്​ സേവന സ്​ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വേവ്വെറെ വിശദമായി  വ്യക്​തമാക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newshajj service and rates
News Summary - hajj service and rates-saudi-gulf news
Next Story