Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ് സീ​സ​ൺ വ​ൻ...

ഹ​ജ്ജ് സീ​സ​ൺ വ​ൻ വി​ജ​യം; തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാനായെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ

text_fields
bookmark_border
ഹ​ജ്ജ് സീ​സ​ൺ വ​ൻ വി​ജ​യം;   തീർഥാടകർക്ക് മികച്ച സേവനം   ഉറപ്പാക്കാനായെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ
cancel
camera_alt

മ​ക്ക മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ൺ വ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി മ​ക്ക മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷ, മി​ക​ച്ച സം​ഘാ​ട​നം, വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​മാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത് തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റെ മ​ന​സ്സ​മാ​ധാ​ന​ത്തോ​ടെ​യും അ​നാ​യാ​സ​മാ​യും ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി.

ദൈ​വാ​നു​ഗ്ര​ഹ​ത്തോ​ടൊ​പ്പം സൌ​ദി ഭ​ര​ണ​കൂ​ട​ത്തി​െൻറ പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് ഈ ​അ​സാ​ധാ​ര​ണ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ജ്ജ് നി​ർ​വ​ഹ​ണ​ത്തി​​ന്റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും മു​ൻ​ക​രു​ത​ലു​ക​ളും ഫ​ല​പ്ര​ദ​മാ​യ ന​ട​പ്പാ​ക്ക​ലു​മു​ണ്ടാ​യി. തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നാ​യി രാ​ജ്യം പു​ല​ർ​ത്തു​ന്ന ആ​ത്മാ​ർ​ഥ​ത​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​​ന്റെ​യും നേ​ർ​ച്ചി​ത്ര​മാ​ണ് ഈ ​ഹ​ജ്ജ് സീ​സ​ണി​ലൂ​ടെ പ്ര​തി​ഫ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വി​ധ പ​ങ്കാ​ളി​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​യ​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ജ​ന​ക്കൂ​ട്ട​ത്തെ കാ​ര്യ​ക്ഷ​മ​മാ​യും ഫ​ല​പ്ര​ദ​മാ​യും നി​യ​ന്ത്രി​ക്കാ​ൻ രാ​ജ്യ​ത്തി​നു​ള്ള ക​ഴി​വി​നെ അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ്. സ്ഥ​ല​ത്തി​െൻറ​യും സ​മ​യ​ത്തി​െൻറ​യും പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ച്ച്, പൂ​ർ​ണ്ണ​മാ​യ സു​ര​ക്ഷ​യി​ലും ശാ​ന്ത​ത​യി​ലു​മാ​ണ് തീ​ർ​ഥാ​ട​ക​ർ ഓ​രോ ക​ർ​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കു​ക​യെ​ന്ന​ത് ഒ​രു വ​ലി​യ ബ​ഹു​മ​തി​യാ​യും മു​ൻ​ഗ​ണ​ന​യാ​യും കാ​ണു​ന്ന ഭ​ര​ണ​കൂ​ട സ​മീ​പ​ന​ത്തി​െൻറ വി​ജ​യ​മാ​ണി​ത്.

ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ​യു​ള്ള ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ലും തു​ട​രും. ഹ​ജ്ജി​െൻറ വി​ജ​യം ജോ​ലി​യു​ടെ അ​വ​സാ​ന​മ​ല്ല, മ​റി​ച്ച് ഇ​സ്‍ലാ​മി​നെ​യും മു​സ്‍ലി​ങ്ങ​ളെ​യും സേ​വി​ക്കു​ന്ന​തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​വും പു​തു​ക്കു​ന്ന ഒ​രു പു​തി​യ ഉ​ട​മ്പ​ടി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​െൻറ​യും തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ ഓ​ർ​മി​പ്പി​ച്ചു.

ഹ​ജ്ജ് സീ​സ​ൺ വ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​ഇ​ഫ് എ​ന്നി​വ​ർ​ക്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsExcellent serviceMakkah Deputy GovernorHajj season
News Summary - Hajj Season One a success; Ensured excellent service to pilgrims, says Makkah Deputy Governor
Next Story