Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദ്യ ഹജ്ജ്​ വിമാനം...

ആദ്യ ഹജ്ജ്​ വിമാനം ജുലൈ നാലിനിറങ്ങും

text_fields
bookmark_border
ആദ്യ ഹജ്ജ്​ വിമാനം ജുലൈ നാലിനിറങ്ങും
cancel

ജി​ദ്ദ: ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ ഹ​ജ്ജ്​ വി​മാ​നം ജൂ​ലൈ നാ​ലി​നെ​ത്തു​മെ​ന്ന്​ (ദു​ൽ​ഖ​അ​ദ്​ ഒ​ന്ന്)​ ജി​ദ്ദ വി​ മാ​ന​ത്താ​വ​ള മേ​ധാ​വി ഇ​സാം ഫു​വാ​ദ്​ വ്യ​ക്​​ത​മാ​ക്കി. ധാ​ക്ക​യി​ൽ​നി​ന്നാ​ണ്​ ആ​ദ്യ വി​മാ​നം.ഹ​ജ്ജ്​ ത ീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണ്. ദു​ൽ​ഹ​ജ്ജ്​ നാ​ലു​വ​രെ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വു​ തു​ട​രും. തീ​ർ​ഥാ​ട​ക​ർ​ക്ക്​ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ മ​ക്ക മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ, ഗ​വ​ൺ​മ​െൻറ് വ​കു​പ്പു​ക​ൾ തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​നാ​യി രം​ഗ​ത്തു​ണ്ടാ​കും.

ഉം​റ സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ പ​ത്തു​ ദി​വ​സ​ത്തി​നു ശേ​ഷം നി​ർ​ത്ത​ലാ​ക്കും.​ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഹ​ജ്ജ്​ ടെ​ർ​മി​ന​ലി​ന​ക​ത്തു​ണ്ട്. 14 ഹാ​ളു​ക​ളോ​ടു​കൂ​ടി​യ ടെ​ർ​മി​ന​ലി​ൽ ക​സ്​​റ്റം​സ്, പാ​സ്​​പോ​ർ​ട്ട്​ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ​ക്കു​വേ​ണ്ട സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. രോ​ഗ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ക്ലി​നി​ക്കും മെ​ഡി​ക്ക​ൽ സം​ഘ​വു​മു​ണ്ട്​. ഹ​ജ്ജ്​ മ​ന്ത്രാ​ല​യം, യു​നൈ​റ്റ​ഡ്​ ഏ​ജ​ൻ​സീ​സ്​ തു​ട​ങ്ങി​യ ​ഹ​ജ്ജ്​ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്നും വി​മാ​ന​ത്താ​വ​ള മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
TAGS:hajj saudi saudi news 
Next Story